ഈ വർഷത്തെ ഏറ്റവും പുതിയ ഓണപാട്ട് ചെസ്റ്റർ ഫീൽഡിൽ റിലീസ് ചെയ്തു

New Update
onappattu chest field

ലണ്ടൻ: ഈ വർഷത്തെ ഏറ്റവും പുതിയ ഓണപാട്ട് ചെസ്റ്റർ ഫീൽഡിൽ റിലീസ് ചെയ്തു. ഓർമ്മയിൽ നിറയും ഓണക്കാലം, മനസ്സിൽ നിറയും നല്ലൊരു കാലം. ഗൃഹാതുരത്വം തുളുമ്പുന്ന ഷിജോ സെബാസ്റ്റ്യന്റെ വരികൾക്ക് ഈണം നൽകിയത് ഷാൻ ആന്റണിയും പാടി മനോഹര മാക്കിയത് രമേശ്‌ മുരളിയും ആണ്.

Advertisment

ക്യാമറ ജെയ്ബിൻ തോളത്തും എഡിറ്റിംഗ് സൂര്യ ദേവയും റെക്കോർഡിങ് മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയും നിർവഹിച്ചു. 

മ്യൂസിക് ഷാക്ക് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. 

ഷൈൻ മാത്യു,സ്റ്റാൻലി ജോസഫ്,പോൾസൺ പള്ളത്തുകുഴി,ജിയോ ജോസഫ്,ഏബിൾ എൽദോസ്, ജെസ് തോമസ്,സ്വരൂപ്‌ കൃഷ്ണൻ,ഹർഷ റോയ്, ഇന്ദു സന്തോഷ്‌,ഐറിൻ പീറ്റർ,നൃത്ത ചുവടുകളുമായി നമ്മുടെ കുട്ടികളും ദൃശ്യാവിഷ്കരണത്തെ കൂടുതൽ മനോഹരമാക്കി. 

onappattu london release

ജാതിമതഭേദമെന്യേ മലയാളികൾ ഒരുമയോടെ ഓണം ആഘോഷിക്കുമ്പോൾ നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന തിരുവോണ നാളിന്റെ മംഗളങ്ങൾ ഏവർക്കും സ്നേഹത്തോടെ നേരുന്നു..

Advertisment