/sathyam/media/media_files/2025/08/30/keralapooram-vallamkali-2025-08-30-15-04-34.jpg)
യുകെ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 വേദിയിൽ കേരളത്തിൻ്റെ തനത് കലാരൂപങ്ങളുമായ് അണിനിരക്കുന്നത് നൂറ് കണക്കിന് കലാകാരൻമാരും കലാകാരികളും.
തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, ചെണ്ടമേളം, തെയ്യം, പുലികളി, നാടൻപാട്ട്, വിവിധ നൃത്ത സ്കൂൾ / ഗ്രൂപ്പുകളുടെ നൃത്തങ്ങൾ തുടങ്ങി കാണികളെ ആകർഷിക്കുന്ന നിരവധി പോഗ്രാമുകളാണ് വേദിയിൽ അരങ്ങേറുന്നത്.
തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി സുന്ദരിമാർ പങ്കെടുക്കുന്ന മെഗാ തിരുവാതിര. അതോടൊപ്പം വളരെ അപൂർവ്വമായി അവതരിപിക്കപ്പെടുന്ന പിന്നൽ തിരുവാതിരയും കാണികളുടെ മുന്നിലേക്കെത്തുന്നു.
തെയ്യം
വടക്കൻ കേരളത്തിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരനുഷ്ഠാന കലയാണ് തെയ്യം. കേരളത്തിൻ്റെ മഹത്തായ പൈതൃകത്തിൻ്റെ അടയാളമായ ഈ കലാരൂപത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്ന സദുദ്ദേശ്യത്തോടെ റേഡിയൻ്റ് വൈബ്സ് ചെസ്റ്റർഫീൽഡ് അവതരിപ്പിക്കുന്ന തെയ്യം കാണികളുടെ കണ്ണിനും കാതിനും ഒരു വിരുന്നാകും.
റിയ റോസ് ജോണിൻ്റെ നേതൃത്വത്തിൽ അൻജന ഷിബു കുമാർ, നവോമി മരിയ, സിദ്ധ സാബു, ഇവാന നിജോ, ആൻ മരിയ ജോസഫ്, ആർലറ്റ് സെറ അജീഷ്, ഹന്ന നിജോ എന്നിവരാണ് തെയ്യം അവതരിപ്പിക്കുന്നത്.
ചെണ്ടമേളം
യുകെയിലെ പ്രശസ്ത ചെണ്ടമേള വിദ്വാൻ രാധേഷ് നായർ നയിക്കുന്ന ചെണ്ടമേളം ഈ വർഷത്തെ വള്ളംകളിയുടെ ഒരു പ്രധാന ആകർഷണമായിരിക്കും. മാഞ്ചസ്റ്റർ മേളം, വാറിംഗ്ടൺ മേളം എന്നീ ടീമുകളിലെ ചെണ്ട കലാകാരൻമാർ ഒന്നിച്ചായിരിക്കും ചെണ്ടമേളം അവതരിപ്പിക്കുന്നത്.
ടീം മയൂര സ്കന്തോർപ്
മനോഹര ഗാനങ്ങൾ കോർത്തിണക്കിയ ഹൃദയസ്പർശിയായ ഒരു നൃത്ത രൂപമാണ് ടീം മയൂര അവതരിപ്പിക്കുന്നത്. അനു, സിൻഷ, അൻജു സുദീപ്, ജിയ, അൻജൂ അരുൺ എന്നിവരാണ് ടീം മയൂരയിലെ നർത്തകികൾ.
ടീം മിൽട്ടൻ കെയ്ൻസ്
ഏറെ പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കി ഏറെ ചടുലമായ തമിഴ് കുത്ത് ഡാൻസാണ് ടീം മിൽട്ടൻ കെയ്ൻസ് അവതരിപ്പിക്കുന്നത്. അനഘ ശ്യാം കുമാർ, അക്ഷര മോഹൻ, നേഹ അയ്നിക്കൽ, ലക്ഷ്മി ചന്ദ്രൻ കുരിയിൽ എന്നിവരാണ് ടീം അംഗങ്ങൾ.
റിഥം ഡാൻസ് ക്ളബ്ബ് ഷെഫീൽഡ്
എക്കാലത്തെയും ഹിറ്റ് പാട്ടുകൾ അടങ്ങിയ ഒരു മെഡ്ലെയുടെ നൃത്താവിഷ്ക്കാരമാണ് റിഥം ഡാൻസ് ക്ളബ്ബിലെ 12 കലാകാരികൾ അവതരിപ്പിക്കുന്നത്. ആഗ്നസ്, അമല, ആൻസി, അൻജു, അനു, അർപ്പിത, ദീപ്തി, ധന്യ, ജിൻസി, പാർവ്വതി, പ്രിയ, സിനി എന്നിവരാണ് റിഥം ഡാൻസ് ക്ളബ്ബ് അംഗങ്ങൾ.
ലയം ഡാൻസ് ഗ്രൂപ്പ് ബാൺസ്‌ലി
ട്രഡീഷനും ട്രെൻഡും കോർത്തിണക്കിയ നൃത്ത രൂപങ്ങളാണ് ലയം ഡാൻസ് ഗ്രൂപ്പിൻ്റെ മുഖമുദ്ര. സായികൃഷ്ണ, ഭാവന, അശ്വതി വിനോദ്, രശ്മി, റീന, അശ്വതി രഘു എന്നിവരാണ് ടീം ലയം.
ടീം നോട്ടിംഗ്ഹാം
ഓണത്തിന്റെ സന്തോഷവും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും നിറഞ്ഞ ഒരു മനോഹര നിമിഷത്തിലേക്ക് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു.
ഇന്ന്, നമ്മുടെ ഹൃദയങ്ങളിൽ കലാപ്രണയം നിറച്ചുകൊണ്ട്, നോട്ടിംഗ്ഹാമിലെ ആറ് പെൺകുട്ടികൾ, കേരളീയ പാട്ടുകളുടെ ആത്മാവിനൊപ്പം ഒരുങ്ങുന്ന ഒരു അപൂർവ നൃത്താവിഷ്കാരം നമ്മെ കാത്തിരിക്കുന്നു.
കേരളത്തിന്റെ നൃത്തസൗന്ദര്യത്തെയും, സംഗീതത്തിന്റെ മാധുര്യത്തെയും, ഓണത്തിന്റെ മധുരസ്മരണകളെയും ചേർത്തു ഒരുക്കിയിരിക്കുന്ന ഈ കൊറിയോഗ്രാഫി, മലയാളം ഡാൻസ് റിയാലിറ്റി ഷോകളിൽ വിജയം നേടിയ, പ്രൊഫഷണൽ നർത്തകിയും കഴിവിന്റെ പ്രതീകവുമായ ഫിദ അഷ്റഫ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.
നമ്മുടെ സ്വന്തം നാട്ടിൻപാട്ടുകളുടെ മാധുര്യം വിദേശ വേദിയിലും ഇത്ര മനോഹരമായി തെളിയുന്ന ഈ അവതരണം, നിങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഓർമ്മയായി പതിഞ്ഞുനിൽക്കും.
സ്നേഹത്തോടും കൈയടികളോടും കൂടി, നമുക്ക് സ്വാഗതം ചെയ്യാം — നോട്ടിംഗ്ഹാമിലെ ആറ് പെൺമണികളെയും അവരുടെ കലാപ്രകാശത്തെയും.....
ബർമിംങ്ഹാം ഗ്രൂപ്പ് ഡാൻസ്
അതി മനോഹരങ്ങളായ ഹിറ്റ് ഗാനങ്ങൾക്ക് നൃത്താവിഷ്ക്കാരവുമായാണ് ടീം ബർമിംങ്‌ഹാം എത്തുന്നത്. സൈറ മരിയ ജിജോ, അന്ന ജിമ്മി, ഇസബെൽ സോജൻ, അൻജലി രാമൻ, ആതിര രാമൻ, നേഹ ഫ്രാൻസിസ്, സ്നേഹ മാത്യു, ഡെൽന ബിജു, അഷ്ന അഭിലാഷ്, അയോണ അഭിലാഷ്, റബേക്ക ആൻ ജിജോ എന്നിവരാണ് ടീം അംഗങ്ങൾ.
ക്ര്‌തി സ്കൂൾ ഓഫ് ആർട്ട്സ് ഷെഫീൽഡ്
ബോളിവുഡ് മിക്സ് ഗാനങ്ങൾക്ക് നൃത്തരൂപം അവതരിപ്പിക്കുന്ന ക്ര്‌തി സ്കൂൾ ഓഫ് ആർട്ട്സ് ഒരു സിനിമാറ്റിക് ഡാൻസ് അക്കാഡമിയാണ്.
ലെനോറ, ലയാന്ദ്ര, ഇമ, ഇസബെൽ, അബിഗേൽ, അലീന, ക്രിസ്റ്റ്ലിൻ, ഇവ്‌ലിൻ, അലേയ, ജൊസോണ, ലോറ, സാൻവിക, എലീന, എഡ്വിൻ, എമെലിൻ, ഇസബെല്ല, ഇയ്യോബ്, റിഥി, യുഗ്, നിയോൺ എന്നിവരാണ് ക്ര്‌തി സ്കൂൾ ഓഫ് ആർട്ട്സ് ടീം അംഗങ്ങൾ.
റിപ്പോര്‍ട്ട്: കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)