യു കെ: ഇടവേളകളിലുള്ള പണിമുടക്കുകളും ജീവനക്കാരുടെ അധിക ജോലി ഭാരവും സമ്മർദ്ദങ്ങളും താളം തെറ്റിച്ച യു കെ എൻഎച്എസ്, വീണ്ടും ഒരു പണിമുടക്കിന് കൂടി സാക്ഷി ആകുന്നു. ശമ്പളം സംബന്ധിച്ച് സര്‍ക്കാരുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങൾക്ക് പരിഹാരമാകാത്തത് മൂലം ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി മാസത്തിൽ വീണ്ടും പണിമുടക്കുമായി മുന്നോട്ട് പോകുന്നതിനുള്ള ആഹ്വനമാണ് നൽകിയത്.
/sathyam/media/media_files/NRVqc3XjUh6Fc8OyOKuY.jpg)
ഫെബ്രുവരി 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളിലായാണ് സമരാഹ്വാനം. ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് (ബിഎംഎ) 35% ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് വീണ്ടും സമരം പ്രഖ്യാപിച്ചത്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നേരത്തെ സംഘടന മുന്നോട്ട് വച്ച നിര്‍ദ്ദേശം സർക്കാർ നിരസിച്ചിരുന്നു.
/sathyam/media/media_files/TkhpDJx18BpRTXea0crS.jpg)
പണിമുടക്കിൽ അപ്പോയിന്റ്മെന്റ്റുകൾ ഉൾപ്പടെയുള്ള സാധാരണ ആശുപത്രി സേവനങ്ങൾ തടസ്സപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. രോഗികളുടെ ചികിത്സയെ വൻതോതിൽ ബാധിക്കുവാനും അപ്പോയ്ന്റ്മെന്റ്കളുടെ ക്രമീകരണങ്ങൾ അപ്പാടെ താളം തെറ്റുന്നതിനുമുള്ള സാധ്യതയും കൂടുതലാണ്.
/sathyam/media/media_files/0kyv8706f6j9uFpLujOw.jpg)
ശമ്പള ഓഫറില്‍ നീക്കുപോക്കുകൾക്ക് തയ്യാറാണെന്നും ന്യായമായ ഒരു പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്നമാണ് സര്‍ക്കാര്‍ വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത് ശരാശരി ശമ്പള വര്‍ദ്ധനവ് 9% ആണ്. 2023 - ലെ അവസാനത്തെ വട്ട ചര്‍ച്ചകളില്‍, ഇപ്പോഴത്തെ ശമ്പള ഓഫിറിന് മുകളില്‍ 3% അധികം നല്‍കാനുള്ള നിർദേശം സംഘടന മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് സർക്കാർ നിരസിച്ചതോടെ ചർച്ചകൾ തീരുമാനമാക്കാതെ നിർത്തി വയ്ക്കുകയായിരുന്നു. തുടർന്നാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമര പരമ്പരകൾക്ക് തുടക്കം കുറിച്ചത്.