യു കെയിൽ ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങളിൽ പുതിയ കാഴ്ചാ നിയമങ്ങള്‍ അവതരിപ്പിക്കും; കാഴ്ച പരിമിതിയുള്ളവരുടെ യു കെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കും

author-image
റോമി കുര്യാക്കോസ്
Updated On
New Update
sjdzhgysaudgjshfvd

ലണ്ടന്: യു കെയിൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വര്ഷത്തോടെ ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങളിൽ പുതിയ കാഴ്ചാ നിയമങ്ങള് അവതരിപ്പിക്കുമെന്ന്‌ സൂചനകൾ. ഏതെങ്കിലും രീതിയില് കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസന്സ് പിന്വലിച്ചേക്കാം എന്ന റിപ്പോര്ട്ടുകളാണ് പുറത്തു വരുന്നത്.

Advertisment

അടുത്ത വര്ഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങള് അവതരിപ്പിക്കും. ഏതെങ്കിലും രീതിയില് കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവര്മാര് ഉടന് തന്നെ 'ഡ്രൈവര് ആന്റ് വെഹിക്കിള് ലൈസന്സി ഏജന്സി'യെ അറിയിക്കണം. പ്രായമായവരും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവരും, ലൈസൻസിനായി വെളിച്ചത്തിന്റെ വിവിധ തലങ്ങളില് ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും.

ഇപ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള് വാഹനം ഓടിക്കുന്നവര് 20 മീറ്റര് അകലത്തില് നിന്ന് മറ്റ് വാഹനങ്ങളുടെ നമ്പര് പ്ലേറ്റ് വായിക്കാന് പറ്റുമോ എന്ന്‌ മാത്രമാണ് പരിശോധിക്കുന്നത്. കാഴ്ചാ പരിമിതിയുള്ളവര് രാത്രി കാലങ്ങളില് വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്ക്ക് വഴിവെക്കുമെന്നുള്ള നിരവധി റിപ്പോര്ട്ടുകളെ തുടര്ന്നാണ് ഈ നടപടി. 2007 - 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാല് 2022 - 23 വര്ഷത്തില് വിജയം 44.2%ആയി കുറഞ്ഞതായാണ് കണക്കുകള്.

യു കെയിൽ ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ലൈസൻസ് പരീക്ഷ എഴുതാമെങ്കിലും, പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില് വന്വര്ദ്ധനവ് ആണ് ഇത് ഉണ്ടായിരിക്കുന്നത്. ഏകദേശം 5 ലക്ഷത്തില് പരം ആളുകള് ഇപ്പോൾ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷകള്ക്കായി കാത്തിരിക്കുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. തിയറി പരീക്ഷകള്ക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയ ശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

UK driving license
Advertisment