Advertisment

ബ്രിട്ടനിൽ സാമ്പത്തികമാന്ദ്യം; തുടർച്ചയായി രണ്ട് പാദങ്ങളിലും ജിഡിപി കൂപ്പുകുത്തി; സമ്പദ്‌വ്യവസ്ഥ സ്ഥാനങ്ങളിൽ ബ്രിട്ടൻ ആറാമത്; പ്രതീക്ഷിച്ചതിനേക്കാൾ പ്രതിസന്ധി വലുതെന്ന്‌ ഒഎൻഎസ്

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ അതിവേഗം നേട്ടത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ വംശജനായ സുനക്കിന് ജിഡിപിലുണ്ടായ വീഴ്ച രാഷ്ട്രീയമായി വലിയ തിരിച്ചടി നൽകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്

author-image
റോമി കുര്യാക്കോസ്
Updated On
New Update
britain gdp

ബ്രിട്ടൻ: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന്‌ വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. വൻ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ബ്രിട്ടനൊപ്പം ജപ്പാനും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ, മൂന്നാമത്തെ വലിയ സമ്പദ്ശക്തിയായി ജര്‍മ്മനി മാറി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) ആണ് കണക്കുകൾ പുറത്ത് വിട്ടത്.

Advertisment

ബ്രിട്ടന്റെ മാന്ദ്യം പ്രധാനമന്ത്രി ഋഷി സുനക്കിന് വന്‍ തിരിച്ചടിയാക്കുകയാണ്. ഉപതെരെഞ്ഞെടുപ്പുകളിലെ വമ്പൻ തോൽവിയും രാജ്യത്തിന്റെ മാന്ദ്യാവസ്ഥയും ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മേൽ വൻ സമ്മർദ്ദങ്ങളാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

british people

ബ്രിട്ടന്റെ ജി.ഡി.പി കഴിഞ്ഞ ഡിസംബര്‍ പാദത്തിലും നെഗറ്റീവ് വളർച്ച നിരക്കിലേക്ക് പോയതാണ് ഇപ്പോൾ ആസന്നമായ പ്രതിസന്ധിക്ക്‌ കാരണം. കഴിഞ്ഞ പാദത്തിലും നെഗറ്റീവ് ജി.ഡി.പിയിലായിരുന്ന രാജ്യം,

തുടര്‍ച്ചയായ രണ്ടുപാദങ്ങളില്‍ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആയതോടെയാണ് സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെട്ടത്. ഒക്ടോബര്‍ - ഡിസംബര്‍പാദ ജി.ഡി.പി വളര്‍ച്ചാനിരക്ക് നെഗറ്റീവ് 0.3 ശതമാനവും, തൊട്ടുമുമ്പത്തെ ജൂലൈ - സെപ്റ്റംബർ പാദത്തിൽ നെഗറ്റീവ് 0.1 ശതമാനവുമായിരുന്നു വളര്‍ച്ച.

britain gdp1

ബോറിസ് ജോൺസണിൽ നിന്നും പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്ന വേളയിൽ, 

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ അതിവേഗം നേട്ടത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ വംശജനായ സുനക്കിന് ജിഡിപിലുണ്ടായ വീഴ്ച രാഷ്ട്രീയമായി വലിയ തിരിച്ചടി നൽകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കോവിഡ് പകർച്ചവ്യാധിയുടെ കാലത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല എന്ന് മാത്രമല്ല, കഴിഞ്ഞ രണ്ടുവര്‍ഷമായി തളര്‍ച്ചയുടെ പാതയിലുമാണ് ബ്രിട്ടീഷ് ജി.ഡി.പി. ഇക്കുറി ഡിസംബര്‍ പാദത്തിലെ വളര്‍ച്ചാനിരക്ക്‌, 2021 ജനുവരി - മാര്‍ച്ച് പാദശേഷമുള്ള ഏറ്റവും മോശം നിരക്കുമാണ്. 2024 - ന്റെ രണ്ടാംപാതിയോടെ മാത്രമേ ബ്രിട്ടീഷ് ജി.ഡി.പി മെച്ചപ്പെടൂ എന്നാണ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍.

massive reduction

അമേരിക്കയാണ് ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തി. രണ്ടാമത് ചൈന. ജപ്പാനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന സ്ഥാനം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനി സ്വന്തമാക്കി. ഇന്ത്യ അഞ്ചാം സ്ഥാനത്തും ബ്രിട്ടന്റെ സ്ഥാനം ആറാമതും ആണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ശക്തിയായ ജപ്പാനും ഡിസംബര്‍ പാദത്തില്‍ സാങ്കേതിക സാമ്പത്തികമാന്ദ്യത്തിലേക്ക് വീണു. ജൂലൈ - സെപ്റ്റംബറില്‍ നെഗറ്റീവ് 3.3 ശതമാനം, ഒക്ടോബര്‍ - ഡിസംബറില്‍ നെഗറ്റീവ് 0.4 ശതമാനം എന്നിങ്ങനെയാണ് ജാപ്പനീസ് ജി.ഡി.പിയുടെ വളര്‍ച്ച.

Advertisment