ലെസ്റ്റർ ലാസ്യ കലാകേന്ദ്ര ആരംഭിച്ച 'മധുരം മലയാളം' സ്കൂളിന്റെ ഉദ്ഘാടനം വർണ്ണാഭമായി

New Update
madhuram malayalam uk

ലണ്ടൻ: യുകെയിലെ ലെസ്റ്റർ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'മധുരം മലയാളം' ക്ലാസിന്റെ ഉദ്ഘാടനം വർണ്ണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും സ്വപ്നമായ-കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്.

Advertisment

madhuram malayalam uk-2

ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റർ വൂഡ്‌ഗേറ്റ് കമ്മ്യൂണിറ്റി സെന്ററിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി 'മധുരം മലയാളം' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു.

madhuram malayalam uk-3

ലാസ്യ കലാകേന്ദ്ര  ഡയറക്ടർ ശ്രീജിത്ത് മാടക്കത്ത് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജണൽ കോഡിനേറ്ററും ലോക കേരളസഭാംഗവുമായ ആഷിക്ക് മുഹമ്മദ് നാസർ, ഗീതു ശ്രീജിത്ത്, കൃഷ്ണപ്രസാദ്, ഗീത ലക്ഷ്മൺ എന്നിവർ ആശംസകൾ അർപ്പിച്ചു. അജേഷ് നായർ സ്വാഗതവും അനുപമ സ്മിജു നന്ദിയും പറഞ്ഞു. 

madhuram malayalam uk-5

ചടങ്ങിൽ മലയാളം മിഷൻ ഭാരവാഹികൾ വിദേശത്ത് വളരുന്ന കുട്ടികൾക്ക് മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യവും മലയാളം മിഷന്റെ ലക്ഷ്യങ്ങളും വിശദീകരിച്ചു.

madhuram malayalam uk-6

തുടർന്ന്, കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും കുട്ടികളെ ആവേശഭരിതരാക്കികൊണ്ടും എബ്രഹാം കുര്യൻ ആദ്യ ക്ലാസിന് നേതൃത്വം നൽകി.. 

madhuram malayalam uk-7

അധ്യാപകരായും ഭാഷാപ്രവർത്തകരായും സേവനം ചെയ്യുന്ന അജേഷ് നായർ, സ്റ്റെഫി അജിത്, ഷിജി സ്റ്റാൻലി, സുനിൽ പിള്ള, ശ്രീലക്ഷ്മി പ്രസാദ്, ലിസ ബിജു, രേവതി വെങ്ങലോട്, ഡീന മാണി, ഷെർലിൻ എബി, മോനിഷ ശ്രീജിത്ത്, അശ്വതി നിവ്യ, സ്വപ്ന, ഗീതു, അനുപമ സ്മിജു എന്നിവർക്ക് മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾ അഭിനന്ദനങ്ങൾ അർപ്പിച്ചു.

madhuram malayalam uk-8

കേരളീയ നൃത്ത കലകളും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട് ഇരുന്നൂറോളം കുട്ടികളെയും മുതിർന്നവരെയും നൃത്തരൂപങ്ങൾ അഭ്യസിപ്പിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പുതുതലമുറക്ക് മലയാളത്തിന്റെ മാധുര്യവും സമ്പന്നതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘മധുരം മലയാളം’ സ്‌കൂൾ ആരംഭിക്കുന്നതിന് ലാസ്യ കലാകേന്ദ്ര മുന്നോട്ടുവന്നത്.

madhuram malayalam uk-4

മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ സഹകരണത്തോടെ ലെസ്റ്റർ ലാസ്യ കലാകേന്ദ്ര ആരംഭിച്ചിരിക്കുന്ന 'മധുരം മലയാളം' ക്ലാസിലൂടെ കുട്ടികൾക്ക് ഭാഷയോടുള്ള സ്നേഹവും അഭിമാനവും വളർത്താൻ സാധിക്കട്ടെയെന്നും ലെസ്റ്ററിലുള്ള കുട്ടികൾ ഈ അവസരം വിനിയോഗിക്കുന്നതിനായി മാതാപിതാക്കളുടെ പൂർണ്ണമായ പ്രോത്സാഹനം ഉണ്ടാവണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

Advertisment