യു‌കെയിൽ 76 കാരിയായ അമ്മയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജനു ജീവപര്യന്തം തടവ്. കൊലപാതകത്തിൽ കലാശിച്ചത് ടിവി റിമോട്ടിനെച്ചൊല്ലിയുണ്ടായ തർക്കം. പ്രതി മയക്കുമരുന്നിന് അടിമയെന്നും കണ്ടെത്തൽ

New Update
court order1

ലണ്ടൻ: യു‌കെയിൽ അമ്മയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവുശിക്ഷ.

Advertisment

ബർമിംഗ്ഹാമിലെ വീട്ടിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 76 കാരിയായ മോഹീന്ദർ കൗറിയെ മകൻ സുർജിത് സിംഗ് കൊലപ്പെടുത്തിയത്.


ടിവി റിമോട്ടിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്രൂരമായ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് കൗറിയുടെ മരണത്തിന് കാരണമായത്.


സംഭവത്തിന് പിന്നാലെ പ്രതി വീട്ടിൽ നിന്നു മാറി ബന്ധുവിനെ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് കൗറിയെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബർമിംഗ്ഹാം ക്രൗൺ കോടതി വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം, 15 വർഷം തടവ് അനുഭവിച്ചതിന് ശേഷമേ പ്രതിയുടെ പരോൾ അപേക്ഷ പരിഗണിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ പ്രതിയുടെ രക്തത്തിൽ മദ്യം കൂടാതെ കൊക്കെയ്ൻ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

Advertisment