വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വർണാഭമായി; മിഴിവേകാൻ വാദ്യമേളങ്ങളും കലാവിരുന്നുകളും വടംവലിയും

New Update
32f5e2c3-717b-4902-8ab1-a2cfcfc58a83

ലണ്ടൻ: യു കെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരിഷ് ഹാളിൽ നടന്ന ആഘോഷത്തിൽ കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു.

Advertisment

f6f9518b-5f29-4d2a-b86a-2537232f062c

വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റി ഒരുക്കിയ ഓണാഘോഷ പരിപാടികൾ കൂട്ടായുടെ സംഘടനാപാടവവും യു കെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.

0912c00c-24fc-479c-bd46-bc9df9fde1b8

വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയ പരിപാടികൾ ഓണഘോഷം വർണ്ണാഭമാക്കി.

a6842890-07f2-4871-92cf-c4b01ee92a5a

വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി. ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

7964d559-9c60-452d-afa4-28cd8d522e53

കൂട്ടായ്മയുടെ പുതുക്കിയ ലോഗോ അഡ്വ. ബൈജു തിട്ടാല പ്രകാശനം ചെയ്തു. മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സാംസ്കാരിക പൈതൃകവും പ്രകടമായ ആഘോഷപരിപാടി  ഏവർക്കും മറക്കാനാവാത്ത അനുഭവം പ്രധാനം ചെയ്തു. 

af300220-be2a-41af-8340-276def474c4c

ആഘോഷ പരിപാടികൾക്ക് വിനീത് മാത്യു,, ഷിനി ലൂയിസ്, വീണ ഗോപു, നിതിൻ, സജി കെ കെ പയ്യാവൂർ, റിനോഷ് റോയ്, നെൽസൺ എന്നിവർ നേതൃത്വം നൽകി.

4b45a0a9-5803-412e-b3a3-7693118ebd75

Advertisment