ഡോർക്കിങ്: 2024 ജനുവരി 27 ന് രാഹുലിന് കിട്ടിയ രണ്ടാം ജന്മത്തിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുലിന്റെ ജന്മദിനം ആഘോഷിച്ച് കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും. ഡോർക്കിങ്ങിൽ വെച്ചായിരുന്നു ആഘോഷം.
2023 മെയ് മാസം10 നു സസക്സിലെ ബില്ലിങ്ങിൽസ്റ്റീലിൽ നടന്ന കാർ അപകടത്തിൽ 2 പേർ കൊല്ലപ്പെടുകയും അതിൽ നിന്ന് രാഹുൽ അത്ഭുതകരമായി രക്ഷപെടുകയുമായിരുന്നു.
ഞങ്ങളുടെ മകന് ദൈവം നൽകിയ രണ്ടാം ജന്മം ആണ് ഇതെന്നു രാഹുലിന്റെ മാതാപിതാക്കൾ ആയ സാജുവും അഞ്ജുവും പറഞ്ഞു. സഹോദരങ്ങളായ റോഷനും റിജിലും രാഹുലിനോടൊപ്പം ജന്മദിനം സന്തോഷത്തോടെ ആഘോഷിച്ചു.
/sathyam/media/media_files/l9uJgKJrmbXBXF5HmUtq.jpg)
ഡോർക്കിങ്ങിലെ സെന്റ്‌ജോസഫ് ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ കുടുബാഗങ്ങളായ ജോമോൻ മാമ്മൂട്ടിൽ, ജിൻസി ജോമോൻ ജിജോ എന്നിവർ പങ്കു ചേർന്നു. OlCC യുടെ ഡോർ കിങ്ങ് റീജൻ ഭാരവാഹി ആയിരുന്ന രാഹുലിന് ആശംസകൾ അർപ്പിക്കാൻ UK യുടെ വിവിധ മേഖലകളിൽ നിന്നും നേതാക്കൻമാരും പ്രവർത്തകരും എത്തിച്ചേർന്നിരുന്നു.
OlCC UK യുടെ പ്രസിഡന്റ് കെ കെ മോഹൻദാസ് ആശംസകൾ നേർന്നു. പാസ്‌റ്റർ റോയ്, പാസ്റ്റർ സണ്ണി ലൂക്കോസ്, OICC യൂറോപ്പ്കോഡിനേറ്റർ ഷിനു മാത്യു സണ്ണിമോൻ മത്തായി, OICC ലീഡർ സുജു ഡാനിയേൽ, സന്തോഷ് ബഞ്ചമൻ, വിൽസൺ ജോർജ്ജ്, നടരാജൻ, സാബൂ ജോർജ്, അടൂർ ജോർജ്, സോണിചാക്കോ, ജോമോൻ,ബിജു ബേബി, ജിൻസി ജോമോൻ, ബാബു പുറിഞ്ഞു, മിനി പുറിഞ്ചു എന്നിവർ രാഹുലിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.