'യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മീറ്റ്' വടംവലി മത്സരത്തിൽ തിളക്കമാർന്ന നേട്ടവുമായി 'ഓൾധം മലയാളി അസോസിയേഷൻ'; കരുത്തരെ പിൻതള്ളി തുടക്കക്കാരായ ടീം കരസ്തമാക്കിയ രണ്ടാം സ്ഥാനത്തിന് 'പൊൻതിളക്കം'

New Update
B

ഓൾധം: യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റിലെ ഏറ്റവും ആകർഷണീയവും കാണികളെ ആവേശ കൊടുമുടിയിലാഴ്ത്തുന്ന ഇനവുമായ വടംവലി മത്സരത്തിൽ 'ഓൾധം മലയാളി അസോസിയേഷൻ - ന് അഭിമാന നേട്ടം. മത്സരത്തിൽ ടീം രണ്ടാം സ്ഥാനം കരസ്തമാക്കി.

Advertisment

കരുത്തരും പരിചയ സമ്പന്നരുമായ നിരവധി ടീമുകൾ മാറ്റുരച്ച ആവേശ പോരാട്ടത്തിൽ, തുടക്കക്കാരായ 'ഓൾധം മലയാളി അസോസിയേഷൻ ടീം' മറ്റ് ടീമുകളെ പിൻതള്ളി നേടിയ ഈ അഭിമാന നേട്ടം ഓൾധം മലയാളി സമൂഹത്തിന് ഇരട്ടി മധുരം പകരുന്നതായി.

യു കെയിലെ വിവിധ ഇടങ്ങളിലുള്ള മലയാളി അസോസിയേഷന്റെ ദേശീയ കൂട്ടായ്മയായ യുക്മ - യുടെ ആഭിമുഖ്യത്തിൽ ജൂൺ 22 ന് ആണ് വാറിങ്ട്ടനിൽ വച്ചു 'നോർത്ത് വെസ്റ്റ് റീജിയണൽ മീറ്റ്' സംഘടിപ്പിച്ചത്. 

ഒഴിവു സമയങ്ങളിൽ ചിട്ടയായ പരീശീലന ക്രമങ്ങൾ ഒരുക്കിയും കഠിന പ്രയത്നം നടത്തിയുമാണ് ഇങ്ങനെ ഒരു ടീമിനെ 'ഓൾധം മലയാളി അസോസിയേഷൻ' ഒരുക്കിയെടുത്ത്. നാട്ടിലെ വടംവലി മത്സരങ്ങളിലെ സജീവ സാനിധ്യവും പരിചയസമ്പന്നനുമായ ശ്രീ. മനു ആണ് ടീമിന്റെ പരിശീലകൻ. മെൽബിൻ പള്ളിയിൽ, അനിൽ, ജിതിൻ ജെയിംസ്, സജേഷ്, അശ്വിൽ, എൽദോസ്, നവീൻ, സ്മിതിൻ, സിനു, ലൂക്ക എന്നിവർ അടങ്ങുന്ന അംഗങ്ങളാണ് ടീമിന്റെ കരുത്ത്. 

ഓൾധം മലയാളി സമൂഹത്തിനു അഭിമാന നേട്ടം നേടി തന്ന ടീം അംഗങ്ങളെ 'ഓൾധം മലയാളി അസോസിയേഷൻ' അഭിനന്ദിക്കുകയും ടീമിനെ പ്രോത്സാഹിപ്പിക്കുവാൻ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

Advertisment