ഡെറം: A - ലെവൽ പരീക്ഷയിൽ മികച്ച വിജയവുമായി ഡെറം കൗണ്ടിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് വിദ്യാർത്ഥികളായ അദിഥി കരെ ഗുപ്തയും സ്റ്റീവ് കാളാശേരിയും.
അദിഥി ഡെറം ജോൺസ്റ്റൺ കോംപ്രഹെൻസീവ് സ്കൂളിൽ നിന്നും ബയോളജി - A*, കെമിസ്ട്രി - A, ഫിസിക്സ് - A എന്നിങ്ങനെ മികച്ച വിജയവുമായി ന്യൂ കാസിൽ യൂണിവേഴ്സിറ്റിയിൽ മെഡിസിന് പ്രവേശനം നേടി.
ഡെറം ഇന്ത്യൻ കൂട്ടായ്മയുടെയും നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെയും സജീവസാനിധ്യമായ ഡോ. ലക്ഷ്മി നാരായൺ ഗുപ്തയുടെയും സുനിത ഗുപ്തയുടെയും മകളാണ് അദിഥി. ഏക സഹോദരൻ ചേതൻ ഒൻപതിൽ പഠിക്കുന്നു. ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുണ്ട്.
കോമ്പ്രെഹെൻസീവ് സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ സ്റ്റീവ് കാളാശ്ശേരി മാത്‍സ് - A*, ഫിസിക്സ് - A, കമ്പ്യൂട്ടർ സയൻസ് - A എന്നീ ഗ്രേഡുകളോടെയാണ് മികച്ച വിജയം കരസ്തമാക്കിയതും ഡെറം യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയതും.
ചെസ്റ്റർ - ലെ - സ്ട്രീറ്റിൽ താമസിക്കുന്ന ജോയൽ ജേക്കബ്ബിന്റേയും സോണിയ ജോയലിന്റെയും മകനാണ് സ്റ്റീവ്. സഹോദരൻ ജെറോം കാളാശ്ശേരി.