നോര്‍ത്താംപ്ട്ടൻ: ഇന്നത്തെ എ ഐ യുഗത്തിൽ, ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് കൗടില്യ കട്ടാരിയ. പത്താം വയസ്സിൽ എ ലെവൽ പരീക്ഷയിൽ അത്ഭുത വിജയം കരസ്ഥമാക്കി കൊണ്ട് അഭിമാനപാത്രമായിരിക്കുകയാണ് ഈ ഇന്ത്യൻ വംശജൻ.
മാത്സ് എ ലെവല്‍ പരീക്ഷ എ സ്റ്റാര്‍ ലഭിച്ച് പാസ്സാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കൗടില്യ കട്ടാരിയ. സാധാരണ വിദ്യാര്‍ത്ഥികള്‍ എ ലെവല്‍ പരീക്ഷക്ക് ഇരിക്കുന്ന പ്രായത്തിലും എട്ട് വര്‍ഷം മുന്‍പാണ് ഈ മിടുക്കന്‍ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും കൗടില്യയുടെ നേട്ടത്തിനുണ്ട്.
നേരത്തെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന ബഹുമതിയും ഈ മിടുക്കൻ സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കുമ്പോൾ വെറും ആറ് വയസ്സ് മാത്രമായിരുന്നു കൗടില്യയുടെ പ്രായം. അതുകഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം, എട്ട് വയസ്സുള്ളപ്പോള്‍ ജി സി എസ് ഇ മാത്സിന് സാധ്യമായ ഏറ്റവും അധികം മാര്‍ക്ക് വാങ്ങിവീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ വഴി പഠിച്ചാണ് കൗടില്യ ഈ നേട്ടം കൈവരിച്ചത്.
/sathyam/media/media_files/img-20240822-wa0043.jpg)
കൗടില്യ ഇതിനോടകം തന്നെ എ ഐ സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചു നേട്ടം കൈവരിച്ചിട്ടുണ്ട്. സ്വന്തമായി ഒരു കമ്പനി ആരംഭിക്കണം എന്നാണ് ഈ പത്തു വയസ്സുകാരന്റെ ആഗ്രഹം. അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൗടില്യ ഇപ്പോള്‍ തന്റെ 6 സാറ്റ്‌സിനൊപ്പം എ ലെവല്‍ മത്സും ഫിസിക്സും പഠിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗുമായി ബന്ധപ്പെട്ട ഒരു പുസ്തകം പിതാവ് നൽകിയത്തോടെയാണ് കൗടില്യക്ക് ആ മേഖലയില്‍ താത്പര്യം വര്‍ദ്ധിച്ചത്. ഒറിഗാമി, നീന്തല്‍, ബാഡ്മിന്റണ്‍, സൈകിംഗ്ല് എന്നിവയാണ് കൗടില്യ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മറ്റു കാര്യങ്ങള്‍. 2022 - ല്‍ ദുബായില്‍ വെച്ച് നടന്ന വേള്‍ഡ് ഗവണ്മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൗടില്യക്ക് അവസരം ലഭിച്ചിരുന്നു. അമേരിക്കയിലെ ചില സമ്മേളനങ്ങളിലും കൗടില്യ പ്രസംഗിച്ചിട്ടുണ്ട്.