ബോൾട്ടൺ മലയാളി അസോസിയേഷൻ ക്രിസ്മസ് - പുതുവത്സരാഘോഷം: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന ആഘോഷ രാവ് വർണാഭമായി

author-image
റോമി കുര്യാക്കോസ്
Updated On
New Update
H

ബോൾട്ടൺ: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് യുകെയിലെ ബോൾട്ടൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സര ആഘോഷ ചടങ്ങുകൾ വാർണാഭമായി. ബോൾട്ടണിലെ സെന്റ് ജെയിംസ് സ്കൂൾ ഹാളിൽ വെച്ച് ശനിയാഴ്ച വൈകിട്ട് ആറ് മണി മുതലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. 

Advertisment

ബോൾട്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് അനിയൻ കുഞ്ഞ്, ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മുഖ്യാതിഥി ഫാ. ജോൺ പുനിന്താനത്തെ (സീറോ മലബാർ സഭയുടെ ബോൾട്ടൺ മിഷൻ വികാരി) അസോസിയേഷൻ

H

സെക്രട്ടറി അബി അജയ്, ജോയിന്റ് സെക്രട്ടറി ബിനു ജേക്കബ്, ട്രെഷറർ ഷാരോൺ ജോസഫ്, വൈസ് പ്രസിഡന്റ്‌ ജോണി കണിവേലിൽ എന്നിവരുടെ നേതൃത്വത്തിൽ വേദിയിലേക്ക് സ്വാഗതം ചെയ്യുകയും അദ്ദേഹം ഹൃദ്യമായ ഭാഷയിൽ ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.

നിറപകിട്ടാർന്ന വിവിധ കലാപരിപാടികൾ സംഘാടകർ ഒരുക്കിയിരുന്നു. ബോൾട്ടൻ മലയാളി അസോസിയേഷൻ കുടുബ കൂട്ടായ്മയിലെ കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി കലാവിരുന്ന്‌ ആഘോഷപരിപാടികളുടെ മാറ്റ്‌ വർധിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോണി കണിവേലിൽ കുട്ടികൾക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ താള - മേള - വാദ്യ ഘോഷങ്ങളുടേയും നാടിന്റെ സ്മരണ നിലനിർത്തുന്ന കരോൾ ഗാനങ്ങളുടെ അകമ്പടിയോടും കൂടി ക്രിസ്മസ് പാപ്പായെ വേദിയിലേക്ക് ആനയിച്ചു.

'മ്യൂസിക് ബോയ്സ്' അവതരിപ്പിച്ച സംഗീത നിശയിൽ നിറഞ്ഞ വയലിന്റെയും ഓടക്കുഴലിന്റെയും സംഗീതം സദസ്സിന്റെ ഗൃഹാതുരത്വ ഓർമ്മകൾ ഉണർത്തി. ബോൾട്ടന്റെ സ്വന്തം ജോണീസ് കിച്ചൺ ഒരുക്കിയ ഭക്ഷണ വിഭവങ്ങൾ ആഘോഷങ്ങക്ക് രുചി വർധിപ്പിച്ചു.

G

നേരത്തെ, തിരു പിറവിയുടെ സ്മരണയിൽ ബാൻഡ് മേളങ്ങളുടെയും കരോൾ ഗാനങ്ങളുടെയും അകമ്പടിയോടെ നാടിനെ അനുസ്മരിപ്പിക്കും വിധം ബോൾട്ടൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിക്കുകയും അംഗങ്ങളുടെ ഭവനങ്ങളിൽ ചെന്ന് ക്രിസ്മസ് മംഗളങ്ങൾ നേരുകയും മധുരം വിതരണം നടത്തുകയും ചെയ്തിരുന്നു. 

അസോസിയേഷൻ സെക്രട്ടറി അബി അജയ് ചടങ്ങിന് നന്ദി അർപ്പിച്ചു. രാത്രി പത്ത് മണിയോടെ ചടങ്ങുകൾ സമാപിച്ചു.

Advertisment