യു കെ: അടുത്തിടെ യു കെയിൽ പ്രഖ്യാപിച്ച പുതിയ വിസ നിയമങ്ങൾ, ഇന്ത്യക്കാർ ഉഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ഒട്ടും ആശാവഹമല്ലാതിരുന്ന വാർത്തകളാണ് സമാനിച്ചത്. വിദേശ വിദ്യാർഥികളുടെയും അവർ മുഖാന്തിരം ഇവിടേക്ക് വരുന്ന ആശ്രിതരുടെയും മൈഗ്രേഷൻ തോത് ക്രമാതീതമായി വർധിച്ചെന്ന കാരണം ചൂണ്ടിക്കട്ടിയായിരുന്നു വിദ്യാർത്ഥി വിസ നിയമങ്ങളിൽ സർക്കാർ കാതലായ മാറ്റങ്ങൾ വരുത്തിയത്.
/sathyam/media/post_attachments/35ab7bcd-942.jpg)
ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദ്യാർത്ഥികളുടെ സ്വപ്ന രാജ്യങ്ങളുടെ പട്ടികയിൽ പ്രധാന പേരുള്ള രാജ്യമാണ് യു കെ. ഇപ്പോൾ വിദേശ പഠനം ലക്ഷ്യം വെയ്ക്കുന്ന വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ ഗ്രാന്റ് ഉൾപ്പെടെയുള്ള പുതിയ പദ്ധതികളാണ് യു കെ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെയും ഇന്ത്യയും തമ്മിലുള്ള നൂതനമായ കലാ - സാംസ്‌കാരിക സഹകരണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ രൂപകല്പ്പന ചെയ്തിരിക്കുന്നത്.
/sathyam/media/post_attachments/98eb30b6-cab.jpg)
ഒരു മില്യൺ പൗണ്ട് വരെയുള്ള ഗ്രാന്റ് അപേക്ഷകള് സ്വീകരിച്ച് തുടങ്ങിയതായി ബ്രിട്ടീഷ് കൗൺസിൽ അറിയിച്ചു. യു കെ നടപ്പിൽ വരുത്തുന്ന പുതിയ പഠന പദ്ധതി പ്രകാരം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 75000 പൗണ്ട് വരെയുള്ള ഗ്രാൻ്റിന് ഇപ്പോൾ അപേക്ഷിക്കാവന്നതാണ്. യു കെയും പങ്കാളി രാജ്യങ്ങളും തമ്മിലുള്ള അന്തർദേശീയ സഹകരണം സാധ്യമാക്കുന്ന പദ്ധതികൾക്കാണ് ഈ ഗ്രാൻ്റ് നൽകുന്നത്. അപേക്ഷകന്റെ താല്പര്യത്തിന് അനുസരിച്ചുള്ള വിഷയങ്ങള് പ്രോജക്റ്റുകൾക്കായി തിരഞ്ഞെടുക്കാവുന്നതാണ്.
/sathyam/media/post_attachments/9f3f0253-257.jpg)
ഗ്രാന്റോടുകൂടി യു കെയിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ സഹായകരമാകുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ അപേക്ഷാ നടപടികൾ ജനുവരി 31 മുതൽ ആരംഭിച്ചിട്ടുണ്ട്. ഇൻഫർമേഷൻ സെഷൻ ഫെബ്രുവരി 13, 14 തീയതികളിൽ നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ആണ്.
അപേക്ഷകർക്ക് https://www.britishcouncil.org/arts/international-collaboration-grants എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.