New Update
/sathyam/media/media_files/2026/01/19/1000472106-2026-01-19-15-35-46.jpg)
യുകെ: യുക്മയുടെ നഴ്സുമാർക്ക് വേണ്ടിയുള്ള പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ ദേശീയ സമ്മേളനവും, അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച സംഘടിപ്പിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു.
Advertisment
അന്താരാഷ്ട്ര നഴ്സസ് ദിനം മെയ് 12 ന് ലോകമെമ്പാടുമുള്ള നഴ്സുമാർ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രൊഫഷണൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള നഴ്‌സിംഗ് പ്രൊഫഷണലുകൾ, അധ്യാപകർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ നഴ്‌സിംഗ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും, പ്രൊഫഷണൽ, റെഗുലേറ്ററി ബോഡികളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കും.
നഴ്‌സിംഗ് രംഗത്തെ നേതൃത്വം, അറിവ് പങ്കിടൽ, പ്രൊഫഷണൽ വികസനം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ നഴ്‌സിംഗ് പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും നവീന ടെക്നോളജികളും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. ഡിജിറ്റൽ ഹെൽത്ത്, സ്മാർട്ട് ഹെൽത്ത്‌കെയർ സംവിധാനങ്ങൾ, കൂടാതെ ടെക്നോളജി അധിഷ്ഠിത ആരോഗ്യസംവിധാനങ്ങളിൽ നഴ്‌സുമാരുടെ ഭാവി പങ്ക് എന്നിവയും വിശദമായി അവതരിപ്പിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്:
• രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്‌സിംഗ് നേതാക്കളുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാകും.
•പ്രൊഫഷണൽ, റെഗുലേറ്ററി ബോഡികളുമായി നേരിട്ട് ഇടപഴകാനുമുള്ള വേദിയാകും.
•തുടർച്ചയായ പ്രൊഫഷണൽ വികസന (CPD) പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും – പങ്കെടുക്കുന്നവർക്ക് CPD പോയിന്റുകൾ നൽകുന്നതായിരിക്കും
•കരിയർ മാർഗനിർദേശവും ഇന്റർവ്യൂ പിന്തുണയും ലഭിക്കുന്നതിലൂടെ പുതിയ തലമുറയിലെ നഴ്സുമാർക്ക് വലിയ തരത്തിൽ പ്രയോജനപ്പെടുന്നതാണ്.
•നഴ്‌സിംഗ് പ്രാക്ടീസ്, വിദ്യാഭ്യാസം, നേതൃമേഖല എന്നിവയിൽ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുവാനുള്ള വേദിയാകും.
പരിപാടിയുടെ വേദി, വിശദമായ പരിപാടിക്രമം, വക്താക്കൾ, CPD അക്രഡിറ്റേഷൻ, രജിസ്ട്രേഷൻ വിവരങ്ങൾ താമസിയാതെ അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് യുക്മ വൈസ് പ്രസിഡൻ്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്സസ് ഫോറം നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലുബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us