New Update
/sathyam/media/media_files/2025/08/02/1000236408-2025-08-02-14-49-32.jpg)
യു കെ: യുക്മ യോർക് ഷെയർ & ഹംബർ റീജിയനിൽ ഇദം പ്രഥമമായി നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഗ്രിംസ്ബിയിലെ കിൽബിയിൽ തുടക്കമായി. ഗ്രീംസ്ബി കേരളൈറ്റ്സ് അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന ഈ ഈ മത്സരത്തിൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
Advertisment
12 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെൻ്റ് യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഒരുക്കങ്ങൾ എല്ലാം തന്നെ സമയ ബന്ധിതമായി പൂർത്തിയാക്കി മത്സരത്തിനായി ഒരുങ്ങി ഇരിക്കുകയാണ് റീജിയണിലെ ക്രിക്കറ്റ് പ്രേമികൾ.
നാല് ഗ്രൂപ്പുകളായി പന്ത്രണ്ട് ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ ഹൾ, ഷെഫീൽഡ്, ചെസ്റ്റർഫീൽഡ്, യോർക്ക്, റോതർഹാം വേക്ഫീൽഡ്, ബസറ്റ് ലോ, സ്കൻതോർപ്പ്, ബ്രാട് ഫോർട്, ഗ്രിംസ് ബി, ബാർൺസലി, ലീഡ്സ് എന്നിവർ മാറ്റുരയ്ക്കും.
രാവിലെ 8 മണിക്കാരംഭിക്കുന്ന മത്സരത്തിൽ റീജിയണിലെ എല്ലാ അസോസിയേഷനുകളും പങ്കെടുക്കും. താഴെ പറയുന്നവർ അന്നേ ദിവസം ടൂർണമെൻ്റിനു നേതൃത്വം നൽകുമെന്ന് റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, സെക്രട്ടറി അജു തോമസ് എന്നിവർ അറിയിച്ചു.
രജിസ്ട്രേഷൻ: അജു തോമസ്, ഡോ. ശീതൾ മാർക്ക്, ബിജി മോൾ രാജു
സ്കോർ റൈറ്റിംഗ് മാനുവൽ: ഹരി കൃഷ്ണൻ & അരുൺ ഡൊമിനിക്
ബൌൺഡറി അറേഞ്ച്മെൻ്റ്സ് : ജോസ് വർഗീസ് , എൽദോ ഏബ്രഹാം, ബാബു സെബാസ്റ്റൻ, റൂബിച്ചൻ ജോസഫ്
ഫോട്ടോഗ്രഫി: വിമൽ ജോയ്
കമൻട്രി: ആതിര മജ്നു, സുജീഷ് പിള്ള
ഫസ്റ്റ് ഏയ്ഡ്: അലീന അലക്സ്
ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മോസ്റ്റ് വാല്യുബിൾ പ്ലെയർ. മാൻ ഓഫ് ദി മാച്ച് എന്നീ സമ്മാനങ്ങൾക്കു് പുറമെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനും അംഗങ്ങൾക്കും ക്യാഷ് പ്രൈസും ട്രോഫികളും മെഡലുകളും ലഭിക്കുന്നതായിരിക്കും.
സെനിത് സോളിസിറ്റേഴ്സ്, സണ്ണി പ്രോപ്പർട്ടീസ്, ഹോളിസ്റ്റിക് കെയർ എന്നിവരാണ് സ്പോൺസേഴ്സ്. മത്സരങ്ങൾ ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി റീജിയണിലെ എല്ലാ കായിക പ്രേമികളുടെയും സാന്നിധ്യം സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us