/sathyam/media/media_files/2026/01/21/1000474933-2026-01-21-15-17-24.jpg)
യു കെ : യുക്‌മ ദേശീയ സമിതി കഴിഞ്ഞ വർഷം നടത്തിയ പരിപാടികളുടെ ചുമതല ഉണ്ടായിരുന്നവർ പോയ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും തുടർന്ന് ഈ വർഷത്തെ പരിപാടികളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്യും. ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡൻറ് അല്ലങ്കിൽ സെക്രട്ടറി എന്നിവർക്ക് അവസരം ലഭിക്കുന്നതാണ്.
തുടർന്ന് ചോദ്യോത്തര വേളയും അദ്ധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 9.30 ന് യുക്‌മ ദേശീയ നിർവ്വാഹക സമിതിയുടെ യോഗം ചേരുന്നതും തുടർന്ന് യുക്മ ജനറൽ ബോഡി യോഗം ഉച്ചക്ക് 12.30 ന് ആരംഭിക്കുന്നതുമാണ്.
എല്ലാ യുക്‌മ പ്രതിനിധികളും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത്, യുക്മയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുവാനുള്ള ദേശീയ സമിതിയുടെ പരിശ്രമങ്ങൾക്ക് ആത്മാർത്ഥമായ പിന്തുണയും സഹകരണവും നൽകണമെന്ന് യുക്‌മ ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us