"ഞങ്ങള്‍ ബീച്ചുകളില്‍ യുദ്ധം ചെയ്യും" : വിഖ്യാതമായ പ്രസംഗ സമയത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചിൽ ധരിച്ചിരുന്ന പല്ലുകൾ ലേലത്തിന്; പ്രതീക്ഷിക്കുന്ന ലേല തുക £5,000 മുതൽ £8000 വരെ; ലേലം ചെല്‍ട്ടന്‍ഹാമില്‍ ഫെബ്രുവരി 6 - ന്

author-image
റോമി കുര്യാക്കോസ്
Updated On
New Update
nbvcxzsdfghj

യു കെ : "ഞങ്ങള് ബീച്ചുകളില് യുദ്ധം ചെയ്യും'' വിഖ്യാതമായ പ്രസംഗ സമയത്ത് വിന്സ്റ്റണ് ചര്ച്ചിൽ ധരിച്ചിരുന്ന പല്ലുകൾ അടുത്ത മാസം നടക്കുന്ന ലേലത്തിൽ വിൽക്കും. സ്വര്ണം ഘടിപ്പിച്ച പല്ലുകള് ഫെബ്രുവരി 6 ന് ചെല്ട്ടന്ഹാമില് നടക്കുന്ന ലേലത്തില് വച്ചു വിൽക്കും.

Advertisment

പല്ലുകള്ക്ക് ലേല തുകയായി ഏകദേശം 5,000 മുതൽ £8000 വരെ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ വിറ്റഴിച്ചിട്ടുള്ളതില് വച്ച് ഏറ്റവും അസാധാരണമായ ഇനങ്ങളില് ഒന്നാണ് ചര്ച്ചിലിന്റെ സ്വര്ണ്ണ പല്ലുകൾ എന്നാണ് 'ദി കോട്സ്വോള്ഡ്' ലേല കമ്പനിയുടെ ഡയറക്ടര് ലിസ് പൂള് പറഞ്ഞത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്സ്റ്റണ് ചര്ച്ചിൽ, കുട്ടിക്കാലത്ത് താന് നേരിട്ട ഉച്ഛാരണ വൈകല്യത്തെ മറികടക്കാന് സഹായിക്കുന്നതിനായാണ് പ്രത്യേകമായി നിര്മ്മിക്കപ്പെട്ട ഈ പല്ലുകള് ഉപയോഗിച്ചിരുന്നത്. കൂടാതെ, അദ്ദേഹം പല്ലിന്റെ ഒരു സ്‌പെയര് ജോഡിയും സൂക്ഷിച്ചിരുന്നു. ഇത്തരത്തില് അദ്ദേഹത്തിന് വേണ്ടി നാല് സെറ്റ് പല്ലുകള് വരെ നിര്മ്മിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇതില് കുറഞ്ഞത് ഒരെണ്ണമെങ്കിലും അദ്ദേഹത്തോടൊപ്പം അടക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ ലണ്ടനിലെ റോയല് കോളേജ് ഓഫ് സര്ജന്സ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യപ്പെട്ടിരിക്കുന്ന പല്ല്, ചര്ച്ചിലിനായി അദ്ദേഹത്തിന്റെ ദന്തഡോക്ടറായ സര് വില്ഫ്രഡ് ഫിഷ് ആമ് ഇത് രൂപകല്പന ചെയ്തതത്. ഡെറക് കഡ്ലിപ്പ് എന്ന ടെക്നീഷ്യനാണ് അവ നിര്മ്മിച്ചത്.

 

രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം പ്രഖ്യാപിക്കാന് ചര്ച്ചില് ഉപയോഗിച്ചിരുന്ന മൈക്രോഫോണും പല്ലുകള്ക്കൊപ്പം വില്പ്പനയ്ക്ക്‌ വെച്ചിട്ടുണ്ട്. ഏകദേശം £5,000 മുതൽ £8000 വരെ ഇതിനും വില പ്രതീക്ഷിക്കുന്നു. മറ്റൊരു അമൂല്യ നിധിയായി കണ്ടുപോരുന്ന, നൂറിലധികം റോയല് എയര്ഫോഴ്‌സ് പൈലറ്റുമാരുടെ ഒപ്പുകളുള്ള 'ബ്രിട്ടന് ബുക്ക് ഓഫ് ഹീറോസ' £10,000 - £20,000 - നും ഇടയിലുള്ള തുകക്ക് ലേലം കൊള്ളുമെന്നും പ്രതീക്ഷിക്കുന്നുണ്ട്

Winston Church Liz Poole
Advertisment