New Update
/sathyam/media/media_files/jjNPY9ICNqpq3bfcBj1I.jpg)
ലണ്ടന്‍: ഐമാക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടും മെസേജ് ഭാര്യ കണ്ട സംഭവത്തില്‍ ആപ്പിളിനെതിരെ കേസ് ഫയല്‍ ചെയ്ത് യുവാവ്. ലൈംഗിക തൊഴിലാളിക്ക് അയച്ച സന്ദേശമാണ് യുവാവിന്റെ ഭാര്യ കണ്ടത്. ഇത് വിവാഹമോചനത്തില്‍ കലാശിച്ചെന്നാണ് ഇംഗ്ളണ്ടില്‍നിന്നുള്ള വ്യവസായിയുടെ പരാതി.
ആളെ തിരിച്ചറിയാതിരിക്കാന്‍ ആപ്പിള്‍ ഡിവൈസുകളിലുള്ള ഐമെസേജ് വഴിയാണ് യുവാവ് ലൈംഗിക തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഫോണിലും ഐമാകിലും ഒരേ ആപ്പിള്‍ ഐ.ഡി ആയിരുന്നു. അതിനാല്‍ ഐഫോണില്‍നിന്ന് ചാറ്റ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തെങ്കിലും ഐമാകില്‍നിന്ന് അപ്രത്യക്ഷമായിരുന്നില്ല.
ഒരു ഡിവൈസില്‍നിന്ന് ഡിലീറ്റ് ചെയ്താല്‍ എല്ലാ ഡിവൈസിലും മെസേജ് ഡിലീറ്റ് ആവില്ലെന്ന വിവരം ആപ്പിള്‍ ഉപയോക്താക്കളെ അറിയിച്ചില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ഇയാളുടെ സന്ദേശങ്ങള്‍ കണ്ടെത്തിയതോടെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. കേസിന് 50 ലക്ഷം പൗണ്ടിലധികം ചെലവായെന്നും വിവാഹമോചനം വേദനാജനകമായിരുന്നെന്നും ഇയാള്‍ പറഞ്ഞു.