കാലിഫോര്‍ണിയ: നെറ്റ്ഫ്ലിക്സില്‍ സംപ്രേഷണം ചെയ്ത ബേബി റെയ്ന്‍ഡീര്‍ എന്ന ഹിറ്റ് ഷോ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ഫിയോണ ഹാര്‍വി എന്ന സ്കോട്ടിഷ് യുവതി ഹര്‍ജി നല്‍കി. വന്‍തുകയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊമേഡിയന്‍ റിച്ചാര്‍ഡ് ഗാഡ് അവതരിപ്പിക്കുന്ന ഷോയുടെ ഉള്ളടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ ഏപ്രിലിലാണ് ഷോ സംപ്രേഷണം ചെയ്തത്. ഫിയോണയാണ് ഈ കഥയുടെ പ്രചോദനമെന്ന് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം നെറ്റിസണ്‍സ് തിരിച്ചറിഞ്ഞിരുന്നു.
നെറ്റ്ഫ്ലിക്സും ഗാഡും നുണ പറഞ്ഞ് തന്റെ വിശ്വാസ്യത തകര്‍ത്തെന്നാണ് ഫിയോണ പറയുന്നത്. ഷോയില്‍ തന്നെ കുറ്റവാളിയായി ചിത്രീകരിച്ചതായും അവര്‍ ആരോപിക്കുന്നു. ഷോ പുറത്തുവന്നതിനുശേഷം തനിക്ക് വധഭീഷണികള്‍ വന്നതായും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതായെന്നും വിഷാദവും പാനിക് അറ്റാക്കും മൂലം ഏറെ പ്രയാസമനുഭവിച്ചതായും അവര്‍ പറയുന്നു.