യുക്മ സൗത്ത് ഈസ്റ്റ്, യോർക്ക്ഷയർ & ഹംബർ റീജിയണൽ കലാമേളകൾ ശനിയാഴ്ച

New Update
1000296029
യുക്മയിലെ പ്രമുഖ റീജിയനുകളായ സൌത്ത് ഈസ്റ്റ്, യോർക്ക്ഷയർ & ഹംബർ റീജിയണൽ കലാമേളകൾ നാളെ (ഒക്ടോബർ 04 ശനിയാഴ്ച) അരങ്ങേറുകയാണ്. യുക്മ - കാർഗോ ഫോഴ്‌സ് സൌത്ത് ഈസ്റ്റ് റീജിയണൽ കലാമേള റെഡ്ഹില്ലിലും യോർക്ക്ഷയർ & ഹംബർ റീജിയണൽ കലാമേള ഷെഫീൽഡിലുമാണ് നടക്കുന്നത്.
റെഡ്ഹില്ലിലെ മെർസ്താം പാർക്ക് സ്‌കൂളിൽ നടക്കുന്ന സൌത്ത് ഈസ്റ്റ് റീജിയണൽ കലാമേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ആഷ്ഫോർഡ് എം.പി ശ്രീ.സോജൻ ജോസഫ് നിർവ്വഹിക്കും. റീജിയണൽ പ്രസിഡൻ്റ് ജിപ്സൺ തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ് മുഖ്യാതിഥിയായിരിക്കും.  മുൻ ദേശീയ പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ജോൺ, മനോജ്കുമാർ പിള്ള  ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, ആർട്ട്സ് കോർഡിനേറ്റർ മെബി മാത്യു, മറ്റ് റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരാകും.
റീജിയണൽ കലാമേള സുഗമമായി നടത്തുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും മുഴുവൻ കലാസ്‌നേഹികളുടെയും പിന്തുണയും സഹകരണവും യുക്മ സൌത്ത് ഈസ്റ്റ് റീജിയണൽ കലാമേള സംഘാടക സമിതി അഭ്യർത്ഥിച്ചു.
ഷെഫീൽഡിലെ ഫിർത് പാർക്ക് അക്കാഡമിയിൽ നടക്കുന്ന യോർക്ക്ഷയർ & ഹംബർ റീജിയണൽ കലാമേള യുക്‌മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡൻ്റും ദേശീയ കലാമേള കൺവീനറുമായ വർഗ്ഗീസ് ഡാനിയൽ മുഖ്യാതിഥിയായിരിക്കും. ദേശീയ സമിതിയംഗം ജോസ് വർഗ്ഗീസ്, റീജിയണൽ സെക്രട്ടറി അജു തോമസ്, ട്രഷറർ ഡോ. ശീതൾ മാർക്ക്, ആർട്ട്സ് കോർഡിനേറ്റർ ആതിര മൻജു, മറ്റ് റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയായിരിക്കും. യുക്‌മ ദേശീയ, റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരാകും. 
റീജിയണൽ കലാമേളയുടെ തയ്യാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളുടെയും കലാസ്നേഹികളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി യോർക്ക്ഷയർ & ഹംബർ റീജിയണൽ കമ്മിറ്റി അറിയിച്ചു.
Advertisment
Advertisment