ലണ്ടന്‍: യുകെയിലെ വെസ്ററ് എസക്സിലെ ഹാര്‍ലോയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പന്‍ എന്ന നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാര്‍ലോ ദി പ്രിന്‍സസ് അലക്സാന്ദ്ര എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു അരുണ്‍.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ യുകെയില്‍ എത്തിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അരുണിന്‍റെ ഭാര്യ മാസങ്ങള്‍ക്ക് മുന്‍പാണ് യുകെയില്‍ എത്തിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.