യുക്മ - ഫസ്റ്റ് കോൾ കേരളപൂരം 2025 ന് നാടൻ പാട്ടിൻ്റെ ഈണം പകരാൻ ചിലമ്പ് ഫോക് ബാൻഡ് യുകെ

New Update
1000262764
 യുകെ :ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം കാണികൾക്ക് നാടൻപാട്ടിൻ്റെ ഈണം പകർന്ന് നൽകുവാൻ മലയാളി യുവഗായകരുടെ ഒരു പുതിയ ബാൻഡ് ആഗസ്റ്റ് 30 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിൽ അരങ്ങേറുകയാണ്. മലയാളിയുടെ മൺമറഞ്ഞു പോയ നാട്ടീണങ്ങളെ പുതുമയുടെ അഭിരുചിയ്ക്കനുസരിച്ചു നിങ്ങളുടെ മുന്നിലേയ്ക്ക് എത്തിയ്ക്കുവാൻ ചിലമ്പ് UK folk ബാൻഡ് എത്തുകയാണ്...UK യിലെ ആദ്യത്തെ നാടൻ പാട്ട് സംഘം.
Advertisment
കത്തിയെരിയുന്ന പ്രകൃതിയോട് മല്ലടിച്ചു ജീവിച്ച നമ്മളുടെ പൂർവികരുടെ  സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിക്ഷേധത്തിന്റെയും വരികളും സംഗീതവുമാണ് നാടൻ പാട്ടുകൾ.ഞാറ്റുപാട്ടും ഓണപ്പാട്ടും പുള്ളുവൻ പാട്ടും പൂതപ്പാട്ടും അങ്ങനെ എത്ര എത്ര പാട്ടുകൾ..കാലത്തിന്റെ മാറ്റത്തിനനുസരിച്ചു നാടൻ പാട്ടുകളും മാറി.എഴുതപ്പെടാതെ വായ്മൊഴികളായി കൈമാറി വന്ന പാട്ടുകൾ ഇന്ന് എഴുത്ത് പാട്ടുകളായി മാറി. മലയാളിയുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന കുറെ അധികം പാട്ടുകളുമായി യുകെയിലെ മലയാളി മനസ്സുകളിൽ സംഗീതം നിറയ്ക്കുവാൻ പുതിയ താളമേള സംവിധാനങ്ങളുമായി ചിലമ്പ് നിങ്ങളിലേക്ക്.....
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലെയും സമീപപ്രദേശങ്ങളിലേയും കൂട്ടുകാർ ചേർന്ന് രൂപപ്പെടുത്തിയ കൂട്ടായ്മ യിലെ ശ്രീജേഷ് നേതൃത്വം നൽകുന്ന സംഘത്തിലെ അംഗങ്ങൾ 
ആദർശ് , ഉണ്ണി, ജോയൽ, ഷൈജു, യദു,സരിത, ദൃശ്യ, ശില്പ, സ്വാതി, അഭനീന്ത്രനാഥ്, അനുരാഗ്, ജോയ്സി, വിപിൻ, ചിപ്പി, ലിൻ്റോ, സെബാസ്റ്റ്യൻ, രഹേഷ്, അഞ്ചു എന്നിവരാണ്. ഒപ്പം എന്തിനും കൂട്ടുനിൽക്കുന്ന ഒത്തിരി സുഹൃത്തുക്കളും ഉണ്ടെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത.
 ഈ വരുന്ന ആഗസ്റ്റ് 30 ശനിയാഴ്ച യുക്മകേരളാപൂരം വള്ളം കളി ദിനത്തിൽ ചിലമ്പ് ഫോക് ബാൻഡിന്റെ  കൂടെയാടാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു.
Advertisment