യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻസ് റീജണൽ കലാമേള ഷേക്സ്പിയർ നഗറിൽ

New Update
1000282333
യു കെ : യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻസ് റീജണൽ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചേർന്നു . ഒക്ടോബർ 11 ന്  കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ (കാർഡിനൽ 
Advertisment
വെെസ്മാൻ സ്കൂൾ) നടക്കുന്ന റീജണൽ കലാമേളയുടെ ഒരുക്കങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി.
ഈ പ്രാവശ്യത്തെ കലാമേള നടക്കുന്ന നഗറിന് ഷേക്സ്പിയർ നഗർ എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു. രാവിലെ 9 മണി മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. വൈകിട്ട്  9 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.          
കലാമേളയുടെ വിജയത്തിനു വേണ്ടി റീജണൽ കമ്മിറ്റി ഒന്നടങ്കം അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ തീരുമാനിച്ചു . 600 ൽ അധികം മത്സരാർത്ഥികൾ നാലു സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയും ഉള്ള കലാമത്സരങ്ങൾ ആണ് കവൻട്രിയിൽ അരങ്ങേറുന്നത്.  മൂന്നാം പ്രാവശ്യവും കവൻട്രിയിൽ വെച്ച് നടത്തപ്പെടുന്ന റീജണൽ കലാമേളയ്ക്ക് എല്ലാ സഹായ സഹകരണങ്ങളും കവൻട്രി കേരള കമ്യൂണിറ്റി (സി കെ സി .) യുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രസിഡൻ്റ് ബാബു എബ്രാഹം അറിയിച്ചു.
 യോഗത്തിൽ റീജണൽ പ്രസിഡൻ്റ്  അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. മിഡ്ലാൻസിൽ നിന്നുള്ള ദേശീയ സമിതി അംഗം  ജോർജ്ജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. റീജണൽ ഭാരവാഹികളായ  ജോസ് തോമസ്, രാജപ്പൻ വർഗ്ഗീസ്,  അരുൺ ജോർജ്ജ്,  സനൽ ജോസ്,  ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ സജ്ജീവമായി പങ്കെടുത്തു.
റീജണൽ സെക്രട്ടറി  ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ  പോൾ ജോസഫ് നന്ദിയും പറഞ്ഞു.
Advertisment