/sathyam/media/media_files/2025/08/14/1000258471-2025-08-14-15-40-08.jpg)
യു കെ : ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിക്കുകയാണ്. റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന വള്ളംകളി കാണുവാനെത്തുന്ന കായിക പ്രേമികൾക്ക് ഹരം പകരുവാൻ മലയാളത്തിൻ്റെ തനത് കലാരൂപങ്ങളും അരങ്ങേറുകയാണ്. വള്ളംകളിയോടൊപ്പം ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളിൽ ഏറെ ആകർഷണീയമായ തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കുന്നത്. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽ പങ്കെടുക്കുവാൻ ഇനിയും അവസരമുണ്ട്. താല്പര്യമുള്ളവർക്ക് ഈ വാർത്തയോടൊപ്പം തന്നിരിക്കുന്ന ലിങ്കിലൂടെ ഇതിനായി തുടങ്ങിയിട്ടുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാനുള്ള അവസരമുണ്ട്. ഗ്രൂപ്പിലൂടെ തിരുവാതിരയുമായി ബന്ധപ്പെട്ട വീഡിയോകളും നിർദ്ദേശങ്ങളും അംഗങ്ങൾക്ക് ലഭ്യമാക്കുന്നതാണ്.
https://chat.whatsapp.com/CkyIsbWpTwbDXkysKrwPfy?mode=ac_t
തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ യുക്മ ദേശീയ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം (+44 7450964670), ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി (+44 7789149473) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
കേരളത്തിൻ്റെ പൌരാണിക കലാരൂപങ്ങളായ തെയ്യം, പുലികളി എന്നിവയോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും വേദിയിൽ അരങ്ങേറും. യുക്മ - കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള ലൈവ് സ്റ്റേജ് പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്നത് മനോജ്കുമാർ പിള്ള (+44 7960357679), അമ്പിളി സെബാസ്റ്റ്യൻ (+44 7901063481) എന്നിവരാണ്.