യുകെയിലെ മലയാളി യുവജനങ്ങളെ യുക്മ ദേശീയ കലാമേളയുടെ സംഘാടനത്തിനു യുക്മ ക്ഷണിക്കുന്നു

New Update
1000333597
ലണ്ടൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രതിഫലനമായ യുക്മ ദേശീയ കലാമേളയുടെ ഭാവി രൂപപ്പെടുത്താനായി യുവ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു. യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻ (യുക്മ) പതിനാറാമത് ദേശീയ കലാമേളയുടെ സംഘാടന ചുമതലയിൽ    'യൂത്ത് ഓർഗനൈസർ ഡ്രൈവ്' എന്ന പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. 16 - 25 വയസ്സിനുള്ളിലുള്ള ഊർജസ്വലരായ  യുവാക്കളെ ഈ സാംസ്കാരിക മേളയുടെ പരിപാടി നടത്തിപ്പിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
Advertisment
150 - ലധികം അംഗ അസ്സോസ്സിയേഷനുകളുടെ പിൻബലമുള്ള യുക്മ15 വർഷത്തെ പാരമ്പര്യത്തോടെയാണ് ഈ ദേശീയ കലാമേള സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, നാടകം, കലാപ്രദർശനം എന്നിവയിലൂടെ മലയാളി സംസ്കാരത്തിന്റെ വർണ്ണാഭമായ ചിത്രം ഇത് പ്രദർശിപ്പിക്കുന്നു. ഈ വർഷത്തെ മേള നവംബർ 1-ന് ചെൽട്ടൻഹാമിൽ നടക്കും. യുവാക്കളുടെ പുതിയ ആശയങ്ങളും ഡിജിറ്റൽ ദൃശ്യവീക്ഷണവും പ്ലാനിംഗ് ടീമിലേക്ക് ഉൾച്ചേർക്കുകയാണ് ലക്ഷ്യം.
യുവജന പദ്ധതികളുടെ ചുമതലയുള്ള ഡോ. ബിജു പെരിങ്ങത്തറയുടെ അഭിപ്രായം : "യഥാർത്ഥ നേതൃത്വ പരിശീലനമാണ് ലക്ഷ്യം. സുസ്ഥിരത, ഡിജിറ്റൽ ഇടപെടൽ, പുതിയ തരം പ്രകടനങ്ങൾ, ബ്രിട്ടനിൽ ജനിച്ചു വളർന്ന തലമുറയെ ആകർഷിക്കുന്ന പരിപാടികൾ എന്നിവയിൽ അവരുടെ ആശയങ്ങൾ നമുക്ക് വേണം."
യൂത്ത് ഓർഗനൈസറായി ചേരുന്നതിന്റെ നേട്ടങ്ങൾ:
* ഇവന്റ് മാസ്റ്ററി: വലിയ പരിപാടികളുടെ ലോജിസ്റ്റിക്സ്, കലാകാരൻമാരുമായുള്ള സംവാദം, സ്റ്റേജ് മാനേജ്മെന്റ്, മാർക്കറ്റിംഗ് എന്നിവയിൽ നേരിട്ടുള്ള പങ്കാളിത്തം.
* ഡിജിറ്റൽ സ്ട്രാറ്റജി: സോഷ്യൽ മീഡിയ - ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ് കാമ്പെയ്നുകൾ നയിക്കാനുള്ള അവസരം.
* ക്രിയേറ്റീവ് ക്യൂറേഷൻ: പുതിയ കലാകാരൻമാരെ കണ്ടെത്തൽ, ആർട്ട് ഇൻസ്റ്റലേഷൻ, വർക്ക്ഷോപ്പുകൾ എന്നിവയിൽ സ്വാധീനം ചെലുത്താം.
* നെറ്റ് വർക്കിംഗ്: പ്രൊഫഷണലുകൾ, കലാകാരൻമാർ, സമൂഹ നേതാക്കൾ എന്നിവരുമായി ബന്ധം സ്ഥാപിക്കാം.
* പാരമ്പര്യം: ഒരു പ്രധാന സാംസ്കാരിക സംരംഭത്തിൽ നിങ്ങളുടെ അടയാളം സ്ഥാപിക്കുക. സിവിയിൽ ശക്തമായൊരു കാര്യമായി ഇത് ചേർക്കാം.
പങ്കെടുക്കുന്നതെങ്ങനെ:
പതിനാറാമത് യുക്മ ദേശീയ കലാമേളയുടെ സംഘാടന ചുമതലയിൽ ഭാഗമാകാൻ താല്പര്യം ഉളളവർക്ക് അതിനുള്ള അവസരമുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം അവസരം എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും bijupa@yahoo.com എന്ന ഇമെയിൽ വിലാസത്തിലോ 07904785565 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാം.
യുക്മയെക്കുറിച്ച്:
15 വർഷത്തിലേറെയായി യുകെയിലെ മലയാളി സംസ്കാരം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനും യുക്മ  പ്രവർത്തിക്കുന്നു. ദേശീയ കലാമേള എന്നത് ബ്രിട്ടീഷ് സ്റ്റേജിൽ കേരളത്തിന്റെ പൈതൃകവും പ്രതിഭയും പ്രദർശിപ്പിക്കുന്ന ഒരു വാർഷിക കലാ ഉത്സവമാണ്. ബ്രിട്ടനിലെ മലയാളി യുവതലമുറയ്ക്ക് കേരളീയ കലാ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അടുത്തറിയാനും സഹകരിക്കുവാനുമുള്ള സുവർണ്ണാവസരമായി ഇതിനെ കാണണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് യുക്മ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
 
അഡ്വ. എബി സെബാസ്റ്റ്യൻ - ദേശീയ പ്രസിഡന്റ്
ജയകുമാർ നായർ - ദേശീയ ജനറൽ സെക്രട്ടറി
റെയ്മോൾ നിധീരി - ദേശീയ ജോയിന്റ് സെക്രട്ടറി
Advertisment