New Update
/sathyam/media/media_files/2025/09/30/1000288006-2025-09-30-14-09-14.jpg)
യു കെ : പതിനാറാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾക്ക് വെയിത്സിൽ വിജയകരമായി തുടക്കം കുറിച്ചു. നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ റീജിയണൽ കലാമേളയിൽ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കാർഡിഫ് മലയാളി അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനവും മെർതിർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Advertisment
യുക്മ വെയിത്സ് റീജിയണൽ പ്രസിഡൻ്റ് ജോഷി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ കലാമേള ഉദ്ഘാടനം ചെയ്തു. റീജിയണൽ സെക്രട്ടറി ഷെയ്ലി തോമസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ ദേശീയ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, സൌത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് സുനിൽ ജോർജ്ജ്, ഈസ്റ്റ് ആംഗ്ളിയ റീജിയണൽ പ്രസിഡൻ്റ് ജോബിൻ ജോർജ്ജ്, സാംസ്‌കാരിക വേദി ജനറൽ കൺവീനർ ബിനോ ആൻ്റണി, സൌത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ജോബി തോമസ്, വെയിത്സ് റീജിയണൽ ഭാരവാഹികളായ ടോബിംൾ കണ്ണത്ത് (ട്രഷറർ), പോളി പുതുശ്ശേരി (വൈസ് പ്രസിഡൻ്റ്), ഗീവർഗ്ഗീസ് മാത്യു (ജോയിൻ്റ് സെക്രട്ടറി), സുമേഷ് ആൻ്റണി (ജോയിൻ്റ് ട്രഷറർ), സാജു സലിംകുട്ടി (സ്പോർട്ട്സ് കോർഡിനേറ്റർ) തുടങ്ങിയവർ പങ്കെടുത്തു. റീജിയണൽ ആർട്ട്സ് കോർഡിനേറ്റർ ജോബി മാത്യു ഉദ്ഘാടന യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
വൈകുന്നേരം ചേർന്ന സമാപന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയായിരുന്നു. രാവിലെ 09.30 മുതൽ ആരംഭിച്ച മത്സരങ്ങൾ വളരെ മികച്ച രീതിയിൽ കൃത്യമായ സമയക്രമം പാലിച്ച് നടത്തുവാൻ സംഘാടകർക്ക് സാധിച്ചു. ദേശീയ, റീജിയണൽ ഭാരവാഹികളോടൊപ്പം അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളായ തോമസ്കുട്ടി ജോസഫ്, തോമസ് ഒഴുങ്ങാലിൽ, രതീഷ് രവി, ലിജോ വി തോമസ്, ബിജു പോൾ, അലൻ പോൾ പുളിക്കൽ, ആൻസ് ജോസഫ്, പ്രവീൺകുമാർ തുടങ്ങിയവർ കലാമേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.
ഏറെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയിലെ നിവേദ്യ മനീഷ് കലാതിലകപ്പട്ടം കരസ്ഥമാക്കിയപ്പോൾ ബ്രിഡ്ജൻ്റ് മലയാളി അസ്സോസ്സിയേഷനിലെ ജൊഹാൻ ഫ്രാൻസിസ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ചാമ്പ്യൻ ഷിപ്പുകൾ - കിഡ്‌സ് വിഭാഗം: നിവേദ്യ മനീഷ് (ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി), സബ് ജൂണിയർ: ജോഷ് ഷിബു (ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി), ജൂണിയർ: അലോന മേരി അനിൽ (മെർതിർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ), സീനിയർ: ജ്യോതിമോൾ തോമസ് (മെർതിർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ) എന്നിവർ കരസ്ഥമാക്കി.
യുക്മ വെയിൽസ് റീജിയൺ കലാമേള വിജയമാക്കുവാൻ പരിശ്രമിച്ച എല്ലാവർക്കും യുക്മ വെയിൽസ് റീജിയണൽ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, പ്രസിഡൻ്റ് ജോഷി തോമസ്, സെക്രട്ടറി ഷെയ്ലി തോമസ് എന്നിവർ നന്ദി അറിയിച്ചു.