യുക്മ - ലൈഫ് ലൈൻ 'യുക്മ ഫോർച്യൂൺ' ലോട്ടറി വിൽപ്പന ആവേശകരമായി തുടരുന്നു. വിജയികളെ കാത്ത് പതിനായിരം പൌണ്ടിൻ്റെ ഒന്നാം സമ്മാനത്തിന് പുറമെ ആകർഷകങ്ങളായ നിരവധി സ്വർണ്ണ സമ്മാനങ്ങളും

New Update
1000268578
യുകെ: യുകെയിലെ പ്രമുഖ മോർട്ട്ഗേജ് - ഇൻഷുറൻസ് പ്രൊവൈഡർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ ഫോർച്യൂൺ' ലോട്ടറിയുടെ വിൽപ്പന അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ ആവേശകരമായി തുടരുന്നു. അസ്സോസ്സിയേഷനുകളിൽ നടക്കുന്ന ഓണാഘോഷത്തിനോട് അനുബന്ധിച്ച് 'യുക്മ ഫോർച്യൂൺ' ലോട്ടറി വിൽക്കുന്നതിനുള്ള സുവർണ്ണാവസരമായി കണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ് യുക്മ അംഗ അസ്സോസ്സിയേഷനുകൾ. 
ഭാഗ്യശാലികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ലഭിക്കുന്ന വിധമുള്ള സമ്മാനഘടനയാണ് യുക്മ ഫോർച്യൂൺ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. പതിനായിരം പൌണ്ട് ഒന്നാം സമ്മാനമായി ഒരു ഭാഗ്യശാലിയ്ക്ക് ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി നൽകുന്നത് 1 പവൻ സ്വർണ്ണമാണ്. മൂന്നാം സമ്മാനം 4 ഗ്രാം സ്വർണ്ണം വീതം രണ്ട് പേർക്ക് ലഭിക്കുമ്പോൾ നാലാം സമ്മാനം 7 പേർക്ക് 2 ഗ്രാം സ്വർണ്ണം വീതം ലഭിക്കുന്നതാണ്. യുക്മയുടെ എല്ലാ റീജിയണുകൾക്കും ഒരു സമ്മാനമെങ്കിലും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിൻ്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. സ്വർണ്ണ സമ്മാനങ്ങളെല്ലാം 22 കാരറ്റ് സ്വർണ്ണമായിരിക്കും. പത്ത് രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. 
യുക്മ ഫോർച്യൂൺ ലോട്ടറിയുടെ മറ്റൊരു ആർർഷണീയത 50 പൌണ്ടിൻ്റെ ടെസ്കോ വൌച്ചറാണ്. ലൈഫ് ലൈൻ പ്രൊട്ടക്ട് വഴി നിങ്ങൾ ചെയ്യുന്ന മോർട്ട്ഗേജ്, റീമോർട്ട്ഗേജ് ഇടപാടുകൾക്ക് 50 പൌണ്ടിൻ്റെ ടെസ്കോ വൌച്ചറിന് അർഹരാകുവാൻ യുക്മ ഫോർച്യൂൺ ടിക്കറ്റുകൾ നിങ്ങൾക്ക് അവസരമൊരുക്കുന്നു. യുകെയിലെ പ്രമുഖ മോർട്ട്ഗേജ് - ഇൻഷുറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ടാണ് മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്. 
യുക്മ ലോട്ടറിയ്ക്ക് തുടക്കം കുറിച്ച 2017ൽ ഷെഫീൽഡ് സ്വദേശി സിബി മാനുവൽ ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോക്സ് വാഗൺ പോളോ കാർ സ്വന്തമാക്കിയപ്പോൾ 2018 ൽ ബർമിംങ്ഹാമിൽ നിന്നുള്ള സി.എസ്സ്. മിത്രൻ ബ്രാൻഡ് ന്യൂ ടൊയോട്ട ഐഗോ കാർ ഒന്നാം സമ്മാനമായി നേടി. 2019 ൽ ബ്രാൻഡ് ന്യൂ പ്ഷോ 108 കാർ സ്വന്തമാക്കിയത് ഹേവാർഡ്സ് ഹീത്തിൽ നിന്നുള്ള ജോബി പൌലോസാണ്. 2024 ൽ റെഡ്ഡിച്ചിൽ നിന്നുള്ള സുജിത്ത് തോമസാണ് പതിനായിരം (10000) പൌണ്ടിൻ്റെ ബമ്പർ സമ്മാനം കരസ്ഥമാക്കിയത്.
യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനം അതാത് റീജിയണുകൾക്കും അസ്സോസ്സിയേഷനുകൾക്കുമായി വീതിച്ച് നൽകും. ബാക്കി വരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. യുക്മ നാഷണൽ, റീജിയണൽ കമ്മിറ്റികളുടെയും അംഗ അസ്സോസ്സിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമാണ് ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ യുക്മ ഫോർച്യൂൺ ലോട്ടറി സംഘടിപ്പിച്ചിരിക്കുന്നത്.
2025 നവംബർ 1ന് നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ വേദിയിൽ വെച്ചായിരിക്കും യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തപ്പെടുക. 2017 ൽ ആരംഭിച്ച യുക്മ ലോട്ടറി 2018, 2019, 2024 വർഷങ്ങളിൽ വളരെ വിജയകരമായി നടത്തുവാൻ യുക്മയ്ക്ക് സാധിച്ചത് യുക്മ റീജിയണുകളുടെയും അംഗ അസ്സോസ്സിയേഷനുകളുടെയും സർവ്വോപരി യു കെ മലയാളികളുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും കൊണ്ട് മാത്രമാണ്. മുൻ വർഷങ്ങളിലേത് പോലെ ഇക്കുറിയും യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപ്പനയ്ക്ക് മുഴുവൻ യു കെ മലയാളികളുടെയും പിന്തുണയുണ്ടാകണമെന്ന് യുക്മ ദേശീയ നിർവ്വാഹക സമിതി അഭ്യർത്ഥിച്ചു.
യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യുക്മ ജനറൽ സെക്രട്ടറിജയകുമാർ നായർ - 07403203066,  ട്രഷറർഷീജോ വർഗ്ഗീസ് - 07852931287, ജോയിൻ്റ് ട്രഷറർപീറ്റർ താണോലിൽ - 07713183350എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Advertisment