യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള - രജിസ്ട്രേഷൻ അവസാനിക്കുന്നു

New Update
ukkma kalamela kkn
യു കെ : ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജനൽ കലാമേള ഈ വരുന്ന ഒക്ടോബർ 11 ന് ശനിയാഴ്ച കവൻടിയിലെ ഷേക്സ്പിയർ നഗറിൽ(കാർഡിനൽ വൈസ്മാൻ സകൂൾ) വെച്ച് നടത്തപ്പെടുകയാണ്. 
കഴിഞ്ഞ 15വർഷത്തിലേറെയായി  യുകെയിൽ എമ്പാടുമുള്ള ധാരാളം കലാകാരന്മാരേയും കലാകാരികളേയും സംഭാവന ചെയ്ത കലാമേള, നാട്ടിലെ നമ്മുടെ വാശിയേറിയ സ്കൂൾ യുവജനോത്സവങ്ങളെ ഓർമ്മിപ്പിക്കുന്ന കലാപ്രകടനങ്ങൾ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 
കലാമേളയിലെ മത്സര ഇനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഒക്ടോബർ 4 ശനിയാഴ്ചയ്ക്ക് രാത്രി 12 മണിക്ക് മുൻപ് കോഡിനേറ്റേഴ്‌സിനെ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണ്ടേതാണ്. യുക്മയുടെ അംഗ അസോസിയേഷൻ എന്ന നിലയ്ക്ക് മെമ്പേഴ്‌സിനോ അവരുടെ കുട്ടികൾക്കോ മാത്രമാണു് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നു കൂടി ഓർമിപ്പിക്കുന്നു.
നവംബർ 1 നു് ചെൽറ്റൻ ഹാമിൽ വെച്ച് നടക്കുന്ന ദേശീയ കലാമേളയിൽ      പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുന്ന റീജണൽ കലാമേളയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് അവരുടെ കലാപരമായ കഴിവുകൾ സദസ്സിനു മുൻപിൽ അവതരിപ്പിക്കാനുള്ള സാഹചര്യമൊരുക്കി അവരെ ഭാവിയിലെ മികച്ച കലാകാരന്മാരും കലാകാരികളും ആക്കുവാനുള്ള ഈ സുവർണ്ണാവത്സരം പരമാവധി വിനിയോഗിക്കണമെന്ന് വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു.
കവൻടി കേരള കമ്യൂണിറ്റി (സികെസി) ആതിഥ്യമരുളുന്ന കലാമേളയ്ക്ക് ഒരാഴ്ച കൂടി ബാക്കി നിൽക്കേ അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി യുക്മ റീജണൽ പ്രസിഡൻ്റ അഡ്വ. ജോബി പുതുകുളങ്ങര മിഡ്‌ലാൻഡസിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ്, റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി റീജണൽ ട്രഷറർ പോൾ ജോസഫ് റീജണൽ പി ആർ ഒ രാജപ്പൻ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
Advertisment
Advertisment