യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള -2025 റോസ്റ്റർ കെയർ ടൈറ്റിൽ സ്പോൺസർ, ഒക്ടോബർ 11നു വിഗണിൽ നടക്കുന്ന കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് വിഗൺ മലയാളി അസോസിയേഷൻ, രജിസ്ട്രേഷൻ ആരംഭിച്ചു

New Update
1000281710
യുകെ: യുകെയിലെ ഓണാഘോങ്ങളുടെ തുടർച്ചയായി യുക്മ റീജിയണൽ കലാമേളകളുടെ തിരി തെളിയുന്നു. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ കലാമേളകൾക്കു ആരംഭമാകുന്നു.  യു കെ മലയാളികളുടെ കലാഭിരുചി മാറ്റുരക്കുന്ന വേദിയാണ് യുക്മ കലാമേളകൾ. മത്സരാർത്ഥികളുടെ പ്രാധിനിത്യം കൊണ്ടും കാണികളുടെ പങ്കാളിത്തംകൊണ്ടും ജനമനസുകളിൽ  യുക്മ കലാമേളകൾ എപ്പോഴും നിറഞ്ഞു നിൽക്കുന്നു. 
Advertisment
യുക്മയിലെ പ്രധാന റീജിയണുകളിൽ ഒന്നായ യുക്മ നോർത്ത് വെസ്റ്റ്  റീജിയണൽ കലാമേള ഒക്ടോബർ 11 ശനിയാഴ്ച മാഞ്ചെസ്റ്ററിനു സമീപമുള്ള വിഗണിൽ നടക്കുന്നു. കലാമേളയുടെ പ്രാരംഭ നടപടികൾ  ആരംഭിച്ചതായി ദേശീയ സമിതിയംഗം ബിജു പീറ്റർ, നോർത്ത് വെസ്റ്റ്  റീജിയണൽ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗ്ഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, കലാമേള കോർഡിനേറ്റർ രാജീവ് സിപി എന്നിവർ സംയുക്തമായി അറിയിച്ചു. 
യുകെയിൽ ഹെൽത്ത്‌കെയർ സ്റ്റാഫിംഗ് മേഖലയിൽ വിശ്വാസ്വതയുടെ തങ്കമുന്ദ്ര പതിപ്പിച്ച ഏജൻസിയാണ് റോസ്റ്റർ കെയർ (Roster Care).ആശുപത്രികൾക്കും, കെയർ ഹോമുകൾക്കും, കമ്മ്യൂണിറ്റി സർവീസുകൾക്കുമെല്ലാം കഴിവും പ്രാഗൽഭ്യവും കരുണയും നിറഞ്ഞ
നേഴ്സുമാരും കെയറർമാരുമടങ്ങുന്ന ആരോഗ്യപ്രവർത്തകരെ നൽകി വിശ്വസ്തതയുടെ പാരമ്പര്യം തീർത്ത റോസ്റ്റർ കെയറാണ്
ഈ വർഷത്തെ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ ടൈറ്റിൽ സ്പോൺസർ ആയി ലഭിച്ചിരിക്കുന്നു എന്നത്
നോർത്ത് വെസ്റ്റ് റീജിയനെ സംബന്ധിച്ച് അഭിമാനത്തിന് ഇടനൽകുന്നു.
യുകെയിലെ റീജിയണൽ കലാമേളകളുടെ ചരിത്രത്തിലാദ്യമായി ഒരു സ്ഥാപനം ടൈറ്റിൽ 
സ്പാേൺസറായി റീജിയണൽ കലാമേള സംഘടിപ്പിക്കുന്നുന്നു എന്ന പ്രത്യേകതയും നോർത്ത് വെസ്റ്റ് റീജിയൻ കലാമേളക്കുണ്ട്. യുകെ പ്രമുഖ നഴ്സിംഗ് ഏജൻസിയായ റോസ്റ്റർ കെയർ എന്ന സ്ഥാപനമാണ് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയുട ടൈറ്റിൽ സ്പോൺസർ
തങ്ങളുടെ ക്ലൈൻ്റുകൾക്ക് ആവശ്യാനുസൃതം സ്റ്റാഫിംഗ് പരിഹാരങ്ങൾ തികഞ്ഞ ശ്രദ്ധയോടെ, സർവ്വീസ് യൂസർമാർക്ക് സുരക്ഷിതവും ഫലപ്രദവുമായ പരിചരണം ഉറപ്പാക്കുന്നതിൽ റോസ്റർകെയർ വ്യക്തി മുദ്രപതിപ്പിച്ചു കഴിഞ്ഞു.  കൂടാതെ, തങ്ങളുടെ  നഴ്സുമാർക്കും കെയറർമാർക്കും മികച്ച ട്രെയ്നിംഗ് ഉൾപ്പെടെ ശക്തമായ സ്റ്റാഫ് സപ്പോർട്ട് സിസ്റ്റത്തോടൊപ്പം മികച്ച പ്രതിഫലവും കരിയർ ഡെവലപ്മെൻ്റ് അവസരങ്ങളും ഒരുക്കുന്നതിലും
മുൻപന്തിയിലാണ് റോസ്റ്റർ കെയർ. കൂടുതൽ വിവരങ്ങൾക്ക്wee.rosterhealthcare.co.ukഎന്ന മെയിലിൽ പ്രസ്തുത സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.
 യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ  ആരംഭിച്ചു കഴിഞ്ഞു. അംഗ അസോസിയേഷൻ ഭാരവാഹികൾ റീജിയണൽ ഭാരവാഹികളുമായി ഇക്കാര്യത്തിന് ബന്ധപ്പെടേണ്ടതാണ്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. യുക്മയുടെ അംഗങ്ങളായിട്ടുള്ള അസ്സോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്. മത്സരിക്കാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്ട്രേഷൻ നടത്തുക. 
റീജിയണൽ തലത്തിലെ വിജയികൾക്കാണ്  നവംബർ  01 ന്  ചെൽറ്റൻഹാമിൽ നടക്കുന്ന  യുക്മ ദേശീയകാലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്. കലാമേളയുടെ വിജയത്തിനായി വളരെ ചിട്ടയോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. യുക്മ ട്രഷറർ ഷീജോ വർഗീസ്, മുൻ ജനറൽ സെക്രട്ടറിമാരായ അലക്സ് വർഗീസ്, കുര്യൻ ജോർജ്, മുൻ ദേശീയ സമിതിയംഗം ജാക്സൻ തോമസ് എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നത്.
Advertisment