New Update
/sathyam/media/media_files/2025/09/30/1000288548-2025-09-30-16-28-17.jpg)
യു കെ: വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ - റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയൺ കലാമേള ഒക്ടോബർ 11 തീയതി വിഗണിൽ വച്ച് നടത്തപ്പെടുന്നു. ഡീൻ ട്രസ്റ്റ് വിഗാൻ അങ്കണത്തിലെ വിവിധ വേദികളിലായി അരങ്ങേറുന്ന കലാമേളയിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസ്സോസിയേഷനുകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ ആണ് പങ്കെടുക്കുന്നത്.
നമ്മുടെ സമൂഹത്തിലെ എല്ലാ മലായാളികളുടെയും കലാവാസനകളെ വളര്‍ത്തിയെടുക്കുകയും നിലനിര്‍ത്തികൊണ്ട്പോകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് യുക്മ യുകെയിലങ്ങോളമിങ്ങോളം കലാമേളകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്നത്. കലാമേളയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു.
കലാമേളയുടെ രജിസ്ട്രേഷൻ ഒക്ടോബർ 4നു അവസാനിക്കും, കലാമേളയിൽ രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ പ്രാദേശിക അംഗ അസ്സോസിയേഷൻ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. അംഗ അസ്സോസിയേഷനുകൾ എത്രയും പെട്ടന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി അവസാനനിമിഷതിലെ തിരക്കുകൾ ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുന്നു.
ഒരാള്‍ക്ക് മൂന്നു വ്യക്തിഗത ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. മത്സരാർത്ഥികളെ പ്രായം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അതനുസരിച്ച് കിഡ്സ്, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങൾ നടക്കുന്നത്.
കലാമേളക്ക് എല്ലാവിധ പിന്തുണയുമായി നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള സീനിയർ നേതാക്കളായ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ്, പി ആർ ഒ കുര്യൻ ജോർജ്ജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ്, സാംസ്കാരിക വേദി ജോയിൻ്റ് കൺവീനർ ജാക്സൺ തോമസ്, നാഷണൽ എക്സിക്യുട്ടീവ് ബിജു പീറ്റർ എന്നിവർ റീജിയണൽ കമ്മിറ്റിയോടൊപ്പം സജീവമായി പ്രവർത്തിച്ചു വരുന്നു.
കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും കലാസ്നേഹികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർത്ഥിക്കുന്നതായി കലാമേള കമ്മറ്റിയ്ക്ക് വേണ്ടി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ശ്രീ ഷാജി വരാകുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ആർട്സ് കോ ഓർഡിനേറ്റർ രാജീവ്, ട്രെഷറർ ശ്രീ ഷാരോൺ എന്നിവര്‍ അറിയിച്ചു.
റീജിയണൽ കലാമേളയിൽ മത്സരിച്ച് വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും നവംബർ 01 ന് ചെൽറ്റൻഹാമിൽ നടക്കുന്ന യുക്മ ദേശീയകാലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ടൈറ്റിൽ: സ്പോൺസേഴ്സ്:
റോസ്റ്റർ കെയർ (Roster Care)
ഹംഗ്രി ഹാർവെസ്റ്റ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് (Hungry Harvest South Indian Restaurant & Takeaway)
സ്‌പൈസ് എക്സ്പ്രസ്സ് (Spicexpress )
റീജിയണൽ കലാമേളയുടെ മറ്റ് സ്പോൺസേഴ്സ്:
ലൈഫ് ലൈൻ പ്രൊട്ടക്ട് മോർട്‌ഗേജ് ആൻഡ് ഇൻഷുറൻസ് (Life Line Protect)
പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors)
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ജിയ ട്രാവൽ ആൻഡ് ഹോളിഡേയ്‌സ് (GIA Travel and Holidays)
റോയൽ ഇവെന്റ്സ് (Royal Events)
എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy)
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon's Academy of science ).
ജെ എം പി സോഫ്റ്റ്‌വെയർ (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, ഫ്രൂട്സ് & വെജിറ്റബിൾസ് (Click2Bring Groceries, Fruits & Vegetables)
എനോറ ഡിസൈനർ ബൊട്ടീക് (Enora Designer Boutique )
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
മാസ് ഹൈപ്പർ മാർക്കറ്റ്, പ്രെസ്റ്റൺ (MAAS Hypermarket, Preston)
യുക്മ ന്യൂസ് (UUKMA News)
Venue:
Dean Trust Wigan, Greenhey, Orrell, Wigan WN5 0DQ
കൂടുതൽ വിവരങ്ങൾക്ക് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളെ സമീപിക്കുക
രാജീവ് - +44 757 222752
സനോജ് വർഗീസ് - +44 7411 300076
ഷാജി വാരകുടി - +44 7727 604242
Advertisment