യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി, ദേശീയ കായികമേള ജൂൺ 28 ന് സട്ടൻ കോൾഡ് ഫീൽഡിൽ

New Update
1000169767

യു കെ : ജൂൺ 28 ശനിയാഴ്ച ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ വെച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾ വളരെ വിജയകരമായി പര്യവസാനിച്ചു. ഈസ്റ്റ് ആംഗ്ളിയ, സൌത്ത് ഈസ്റ്റ്, വെയിൽസ്, സൌത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ്, യോർക്ക്ഷയർ & ഹംബർ, നോർത്ത് വെസ്റ്റ് റീജിയണുകളിൽ നടന്ന കായികമേളകൾക്ക് ആവേശകരമായ പങ്കാളിത്തവും പിന്തുണയുമാണ് കായികതാരങ്ങളിൽ നിന്നും അംഗ അസ്സോസ്സിയേഷനുകളിൽ നിന്നും ലഭിച്ചത്. 

Advertisment
ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലി ലെഷർ സെൻ്ററിലെ മനോഹരമായ സിന്തറ്റിക് ട്രാക്കിലാണ് 2025 യുക്മ ദേശീയ കായികമേളയുടെ ദീപശിഖ തെളിയുന്നത്.  കായിക താരങ്ങൾക്കും കാണികൾക്കും ഏറെ സൌകര്യപ്രദമായ വിൻഡ്ലി ലെഷർ സെൻ്റർ ട്രാക്കിലായിരുന്നു 2024 ദേശീയ കായികമേളയും അരങ്ങേറിയത്. ട്രാക്കിലെയും ഫീൽഡിലെയും വിവിധ മത്സരങ്ങൾ ഒരേ സമയം നടത്തുന്നതിന് സൌകര്യമുള്ളതാണ് വിൻഡ്ലി ലെഷർ സെൻ്റർ.
ജൂൺ 14 ശനിയാഴ്ച ലൂട്ടനിൽ വെച്ച് നടന്ന ഈസ്റ്റ് ആംഗ്ളിയ റീജിയൻ, ജൂൺ 15 ഞായറാഴ്ച കാർഡിഫിൽ വെച്ച് നടന്ന വെയിൽസ് റീജിയൻ, യോവിലിൽ വെച്ച് നടന്ന സൌത്ത് വെസ്റ്റ് റീജിയൻ, പോർട്ട്സ്മൌത്തിൽ വെച്ച് നടന്ന സൌത്ത് ഈസ്റ്റ് റീജിയൻ, ജൂൺ 21 ശനിയാഴ്ച റെഡ്ഡിച്ചിൽ വെച്ച് നടന്ന ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ്, ബാൺസ്‌ലിയിൽ വെച്ച് നടന്ന യോർക്ക്ഷയർ & ഹംബർ റീജിയൻ, ലിവർപൂളിൽ വെച്ച് നടന്ന നോർത്ത് വെസ്റ്റ് റീജിയൻ കായികമേളകളിൽ വിജയികളായവരാണ് (ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ) ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയിട്ടുള്ളത്. 
ദേശീയ കായികമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നുവെന്ന് യുക്മ ദേശീയ അദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. ദേശീയ കായികമേള ജനറൽ കൺവീനർമാരായ സ്മിത തോട്ടം, പീറ്റർ താണോലിൽ, ദേശീയ കായികമേള കോർഡിനേറ്റർ സലീന സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ കായികമേളയുടെ മുന്നൊരുക്കങ്ങൾ നടന്ന് വരുന്നത്. 
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ ദേശീയ സമിതിയംഗങ്ങളും ദേശീയ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. റീജിയണൽ കായികമേളകളിൽ നിന്ന് വിജയികളായ മുഴുവൻ കായിക താരങ്ങളെയും ദേശീയ കായികമേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് റീജിയണൽ നേതൃത്വങ്ങൾ.
യുകെയിലെ മുഴുവൻ മലയാളി കായിക പ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കായികമേള വേദിയുടെ വിലാസം:
 
Windley Leisure Centre,
Clifton Road,
Sutton Coldfield,
Birmingham. B73 6EB.
Advertisment