യുക്മ ശ്രേഷ്‌ഠ മലയാളി 2025' പുരസ്‌കാരദാനവും മാണിക്കത്ത് ഇവൻ്റ്സ് 'മിസ്സ് & മിസ്സിസ് മലയാളി യു കെ' ഫിനാലെയും പ്രിസ്റ്റണിൽ

New Update
naturals klmlk;

യു കെ : ‘യുക്മ ശ്രേഷ്‌ഠ മലയാളി 2025’ പുരസ്‌കാരദാനവും യുകെയിലെ പ്രമുഖ ഫാഷൻ ഇവൻ്റ്സ് സംഘാടകരായ മാണിക്കത്ത് ഇവൻ്റ്സ് സംഘടിപ്പിക്കുന്ന 'മിസ്സ് & മിസ്സിസ് മലയാളി യു കെ’ യുടെ ഫിനാലെയും ഇന്ന് (നവംബർ 22, ശനിയാഴ്ച) പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടലിൽ വച്ച് നടക്കുന്നു. രാവിലെ 11 മുതൽ ആരംഭിക്കുന്ന ഫാഷൻ ഷോ ഇവൻ്റിനോട് അനുബന്ധമായിട്ടാണ് യുക്മയുടെ പുരസ്‌കാരദാന ചടങ്ങുകളും ക്രമീകരിച്ചിരിക്കുന്നത്.

Advertisment

ഫാഷൻ ഷോ മത്സരങ്ങൾ, വിവിധ തരം കലാപ്രകടനങ്ങൾ, നൃത്ത നൃത്യങ്ങൾ എന്നിങ്ങനെ വളരെ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന പരിപാടികൾക്കിടയിലായിരിക്കും യുക്മ ശ്രേഷ്‌ഠ മലയാളി 2025 പുരസ്‌കാരദാന ചടങ്ങുകളും നടക്കുന്നത്. പുരസ്‌കാരദാന ചടങ്ങുകൾ ഭംഗിയായി നടത്തുവാൻ വേണ്ട ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. 

നവംബർ 01 ന് ചെൽറ്റൻഹാമിൽ വച്ച് നടന്ന പതിനാറാമത് യുക്മ ദേശീയ കലാമേളയിൽ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയ കരൺ ജയശങ്കർ ഷെലിൻ, കലാതിലക പട്ടം കരസ്ഥമാക്കിയ അമേയ കൃഷ്‌ണ നിധീഷ്, ആൻ ട്രീസ ജോബി, 2025 കേരളപൂരം വള്ളംകളിയിൽ യുക്മ ട്രോഫി ജേതാക്കളായ കൊമ്പൻസ് ബോട്ട് ക്ളബ്ബ്, ബോൾട്ടൻ, വനിത വിഭാഗം ചാമ്പ്യൻമാരായ ടീം ലിമ ലിവർപൂൾ എന്നിവരെ ഈ  വേദിയിൽ യുക്‌മ ആദരിക്കുന്നതാണ്.

കലാപ്രതിഭ - കരൺ ജയശങ്കർ ഷെലിൻ, ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസ്സോസ്സിയേഷൻ.

പതിനാറാമത് യുക്‌മ ദേശീയ കലാമേളയിൽ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയത് ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസ്സോസ്സിയേഷനിൽ നിന്നുള്ള കരൺ ജയശങ്കർ ഷെലിൻ എന്ന കൊച്ച് മിടുക്കനാണ്. ഇയർ 5 വിദ്യാർത്ഥിയായ കരൺ നാട്ടിൽ അടൂർ സ്വദേശിയാണ്. മാതാപിതാക്കളായ ജയശങ്കർ ജെ - ഷെലിൻ ഡാനിയൽ, സഹോദരൻ ഋഷി ജയശങ്കർ ഷെലിൻ എന്നിവരോടൊപ്പം ബെഡ്ഫോർഡിലാണ് കരൺ താമസിക്കുന്നത്.

1000366663

കലാതിലകം - അമേയ കൃഷ്‌ണ നിധീഷ്, വാർവിക് & ലമിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ.

പതിനാറാമത് യുക്‌മ ദേശീയ കലാമേളയിൽ കലാതിലക പട്ടം കരസ്ഥമാക്കിയ അമേയ കൃഷ്‌ണ നിധീഷ്, മിഡ്‌ലാൻഡ്സ് റീജിയണിലെ വാർവിക് & ലമിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ അംഗമാണ്. യുക്മ 2024 ദേശീയ കലാമേളയിലും കലാതിലകമായി പ്രതിഭ തെളിയിച്ച അമേയ ഇയർ 6 ൽ പഠിക്കുന്നു. തൃശ്ശൂർ സ്വദേശികളായ നിധീഷ് സ്വാമിനാഥൻ്റെയും അഞ്ജു നിധീഷിൻ്റെയും മകളായ അമേയ, സഹോദരി ആമിക കൃഷ്‌ണ നിധീഷുമൊപ്പം വാർവിക്കിലാണ് താമസം.

1000366667

കലാതിലകം - ആൻ ട്രീസ ജോബി, വിഗൻ മലയാളി അസ്സോസ്സിയേഷൻ.

പതിനാറാമത് യുക്‌മ ദേശീയ കലാമേളയിൽ കലാതിലക പട്ടം കരസ്ഥമാക്കിയ ആൻ ട്രീസ ജോബി, നോർത്ത് വെസ്റ്റ് റീജിയണിലെ വിഗൻ മലയാളി അസ്സോസ്സിയേഷൻ അംഗമാണ്. ഇടുക്കി, രാജാക്കാട് സ്വദേശികളായ ജോബി ജോസ് - അനു ജോബി ദമ്പതികളുടെ മകളായ ആൻ ട്രീസ,  സഹോദരൻ ലൂയീസ് ജോബിയോടും മാതാപിതാക്കളോടുമൊപ്പം വിഗനിൽ താമസിക്കുന്നു.

1000366661

കൊമ്പൻസ് ബോട്ട് ക്ളബ്ബ്, ബോൾട്ടൻ.

ഏഴാമത് യുക്മ കേരളപൂരം വള്ളംകളി 2025 ൽ യുക്മ ട്രോഫി ജേതാക്കളായ കൊമ്പൻസ് ബോട്ട് ക്‌ളബ്ബ്, ബോൾട്ടന് നേതൃത്വം നൽകുന്നത് ക്യാപ്‌റ്റൻ മോനിച്ചൻ കിഴക്കേച്ചിറയും മാനേജർ ജയ്സൺ ജോസഫുമാണ്. ആദ്യമായി മത്സരിക്കാനിറങ്ങിയ 2022 മുതൽ കേരളപൂരം വള്ളംകളിയിലെ ഫൈനലിസ്റ്റുകളായ ബോൾട്ടൻ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തിയിരുന്നെങ്കിലും ഇതാദ്യമാണ് ജേതാക്കളാകുന്നത്.

ലിമ ബോട്ട് ക്ളബ്ബ്, ലിവർപൂൾ.

യുക്മ കേരളപൂരം വള്ളംകളി 2025 ലെ വനിത വിഭാഗത്തിൽ ജേതാക്കളായത് ലിമ ബോട്ട് ക്ളബ്ബ്, ലിവർപൂളാണ്. ക്യാപ്റ്റൻ ജൂലി ഫിലിപ്പിൻ്റെ നേതൃത്വത്തിൽ വിജയികളായ ടീം ലിമയുടെ മാനേജർ ഹരികുമാർ ഗോപാലനാണ്.

1000367841

പ്രശസ്‌ത ഫാഷൻ ഇവൻ്റ്സ് ഡയറക്ടർ കമൽരാജ് മാണിക്കത്ത് സംവിധാനം ചെയ്ത് മാണിക്കത്ത് ഇവൻ്റ്സ് അവതരിപ്പിക്കുന്ന ‘മിസ്സ് & മിസ്സിസ് മലയാളി യു കെ` ഗ്രാൻ്റ് ഫിനാലെ വേദിയായ പ്രിസ്റ്റൺ പാർക്ക് ഹാൾ വേദിയിലാണ് യുക്മ ശ്രേഷ്ഠ മലയാളി അവാർഡ്ദാന ചടങ്ങുകളും നടക്കുന്നത്.

1000367829

ഇന്ന് പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടലിൽ വച്ച് നടക്കുന്ന യുക്മ ശ്രേഷ്ഠ മലയാളി 2025 പുരസ്കാരദാന ചടങ്ങിലേക്ക് മുഴുവൻ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:

PARK HALL RESORT & SPA,
PARK HALL ROAD,
CHARNOCK RICHARD
PRESTON, PR7 5LP.

Advertisment