New Update
/sathyam/media/media_files/2025/08/30/1000263703-2025-08-30-22-23-48.jpg)
യുകെ: യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡ് ആയ തെരേസാസ് ലണ്ടനുമായി ചേർന്ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ച് "ഓണച്ചന്തം മലയാളി സുന്ദരി " മത്സരം എന്ന പേരിൽ സംഘടിപ്പിച്ച സൌന്ദര്യ മത്സരത്തിൻ്റെ ഫിനാലെയും സമ്മാനദാനവും ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ വേദിയിൽ വെച്ച് നടക്കുന്നതാണ്. യുകെയിലെ പ്രമുഖ ഫാഷൻ ഷോ ഡയറക്ടറായ കമൽ മാണിക്കത്താണ് ഓണച്ചന്തം ഷോയുടെ ഡയറക്ടർ.
Advertisment
ഫാഷൻ ഡിസൈനർ, സംരഭകൻ എന്നീ മേഖലകളിൽ യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമൽരാജ് മാണിക്കത്ത് ഫാഷൻ ഡിസൈനിംഗിൽ ഉന്നത ബിരുദധാരിയാണ്. സാസി ബോൻഡ്, ഗ്‌ളോബൽ ഫാഷൻ വീക്ക് യുകെ തുടങ്ങി നിരവധി സൌത്ത് ഏഷ്യൻ ഫാഷൻ ഇവൻ്റുകളുടെ സംഘാടകനായ കമൽ മാണിക്കത്ത് ഇതിനോടകം ഒരു മികച്ച സംഘാടകനെന്ന നിലയിൽ പ്രശസ്തനായിക്കഴിഞ്ഞു.
ഒരു റൺവേ ഫാഷൻ ഷോ എന്നതിലുപരി ഫാഷൻ, കല, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ ഓണത്തിന്റെ സാഹചര്യത്തിൽ സംയോജിപ്പിച്ച് കാണികൾക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്‌കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയിൽ അവതരിക്കപ്പെടും
ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങൾ ധരിച്ച് മത്സരാർത്ഥികൾ റാമ്പിൽ നടക്കും.പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോൾ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂർവ നിമിഷങ്ങൾക്ക് ഓണച്ചന്തം വേദിയാകും. പുലികളി, കഥകളി, ഓട്ടൻതുള്ളൽ എന്നിങ്ങനെയുള്ള കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ തത്സമയ സ്റ്റേജ് ദൃശ്യങ്ങളും ഷോയിൽ ഉൾപ്പെടുത്തും.
യുക്മ മലയാളി സുന്ദരി മത്സരത്തിന്റെ ഭാഗമായി താഴെപ്പറയുന്ന 12 അവാർഡുകളാണ് നൽകപ്പെടുന്നത്.
1.Malayali Sundari 2025 (Main Title – Overall Winner)
2. Best Traditional Outfit
3. Best Onam Theme Representation
4. Best Makeup & Styling
5. Best Walk on Stage
6. Best Presentation & Introduction
7. Best Confidence on Stage
8. Best Smile
9. Best Eyes
10. Most Photogenic Face
11. Most Graceful Presence
12. Theresa’s Jury Choice Award
ആദ്യ റൌണ്ടിൽ മത്സരിച്ച നൂറ് കണക്കിന് അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 13 സുന്ദരികളാണ് ഫൈനൽ റൌണ്ടിൽ മത്സരിക്കുന്നത്. വാശിയേറിയ പ്രാഥമിക റൌണ്ട് മത്സരങ്ങൾക്ക് ശേഷം ഫൈനൽ റൌണ്ടിലേക്കെത്തിയ 13 സുന്ദരികൾ താഴെ പറയുന്നവരാണ്.
1. സ്നേഹ കുഞ്ഞുമോൻ - സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇടപെടലുകൾ നടത്തുന്ന സ്നേഹ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും റെക്കോർഡ് ഹോൾഡറാണ്. ഡാൻസിലും എംബ്രോയിഡറി വർക്കിലും തല്പരയാണ് സ്നേഹ.
2. ടീന അബ്രാഹം - ലീഡ്സിൽ നഴ്സായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശിനി. നൃത്തത്തിലും പാട്ടിലും കഴിവ് തെളിയിച്ചിട്ടുള്ള മിടുക്കി.
3. അലീന ഷിബു - യോർക്ക്ഷയറിൽ ക്ളിനിക്കൽ സ്പെഷലിസ്റ്റ് നഴ്സായി ജോലി ചെയ്യുന്ന കോട്ടയംകാരി. സാഹിത്യത്തിലും നൃത്തത്തിലും തല്‌പരയാണ് അലീന.
4. ശിൽപ - ആയുർവേദ ഡോക്ടറായ കൊല്ലം സ്വദേശിനി. കവൻട്രിയിൽ താമസിക്കുന്ന ശിൽപ നൃത്തം, സ്റ്റൈൽ, കുക്കിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തല്പരയാണ്.
5. അലീന അലക്സ് - യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അലീന ലീഡ്സിൽ നഴ്സായി ജോലി ചെയ്യുന്നു. നൃത്തം, അഭിനയം എന്നിവയിലും ഏറെ ആഭിമുഖ്യമുള്ളയാളാണ് അലീന.
6. സോണിയ ഫിലിപ്പ് - GMP ഹെൽത്ത് കെയറിൽ വാലിഡേഷൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു പത്തനംതിട്ട സ്വദേശിനിയായ സോണിയ. സംഗീതം, എഴുത്ത്, പാചകം എന്നിങ്ങനെ നിരവധി ഇഷ്ടങ്ങളുള്ളയാളാണ് യാത്രാപ്രേമിയായ സോണിയ.
7. ശ്രുതി സരിഷ് - ത്രിശ്ശൂർ നിന്നും മാഞ്ചസ്റ്ററിൽ എത്തിയ ന്യൂക്ളിയർ മെഡിസിൻ ഫിസിസിസ്റ്റാണ് ശ്രുതി. ഡാൻസ്, ആർട്ട്, കോറിയോഗ്രഫി, അഭിനയം, ആങ്കറിംഗ്, മോഡലിംഗ് എന്നിങ്ങനെ ഒത്തിരി ഇഷ്ടങ്ങൾ കൂടെ കൂട്ടിയിട്ടുള്ളയാളാണ് ശ്രുതി.
8.മനീഷ സാബു - ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിനി. നൃത്തം, ആങ്കറിംഗ്, സ്കിറ്റ്, സാഹിത്യം, മോഡലിംഗ് എന്നിങ്ങനെ ഇഷ്ടങ്ങൾ നിരവധിയാണ് മനീഷ സാബുവിന്.
9. ഡോ.റിയ റീബ ജേക്കബ്ബ് - മാഞ്ചസ്റ്ററിൽ പീഡിയാട്രിക് ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. റിയ കൊട്ടാരക്കര സ്വദേശിനിയാണ്. മറ്റ് മത്സരാർത്ഥികളെ പോലെ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ഡോ.റിയ മോഡലിംഗ്, ആങ്കറിംഗ്, നൃത്തം തുടങ്ങിയവ ഇഷ്ടപ്പെടുന്നു.
10. റോമിയ സാറ അബ്രാഹം - ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് റോമിയ. നൃത്തം, ഫിറ്റ്നസ്, ഫാഷൻ, യാത്ര,അഡ്വഞ്ചർ സ്പോർട്ട്സ് എന്നിങ്ങനെ നിരവധി ഇഷ്ടങ്ങളുടെ കൂട്ടുകാരിയാണ് റോമിയ.
11.അനിറ്റ സിബി - ബർമിംഗ്ഹാമിൽ നിന്നുള്ള അനിറ്റ സിബി മെൻ്റൽ ഹെൽത്ത് നഴ്സായി ജോലി ചെയ്യുന്നു. സ്റ്റൈൽ ആത്മവിശ്വാസവും വ്യക്തിത്വവും പ്രതിഫലിപ്പിക്കുമെന്ന് കരുതുന്ന അനിറ്റ ഫാഷൻ ഒരു പാഷനായി കരുതുന്ന ആൾ കൂടിയാണ്.
12. രേഷ്മ - കുടുംബത്തെ ഏറ്റവും വലിയ നിധിയായി കരുതുന്ന രേഷ്മ കോട്ടയം സ്വദേശിനിയാണ്. നൃത്തം, സംഗീതം, കോറിയോഗ്രഫി എന്നിവയാണ് രേഷ്മയുടെ ഇഷ്ടങ്ങൾ.
13. ജെസ്ലിൻ മാത്യു - കേരളത്തിൻ്റെ സാഹിത്യ തലസ്ഥാനമായ കോഴിക്കോട്കാരിയാണ് ജസ്ലിൻ മാത്യു. കേരളത്തിൻ്റെ പ്രകൃതി ഭംഗിയും മഹത്തായ പാരമ്പര്യങ്ങളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ജസ്‌ലിൻ.
യുക്മ കേരളപൂരം വള്ളംകളി കാണുവാനും അതോടനുബന്ധിച്ചുള്ള കലാപരിപാടികൾ ആസ്വദിക്കുവാനുമായി മുഴുവൻ യുകെ മലയാളികളെയും റോഥർഹാം മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു. തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.