/sathyam/media/media_files/2026/01/09/untitled-2026-01-09-09-32-43.jpg)
വടക്കേകാട്: മലേഷ്യയിൽ മരണപ്പെട്ട മലയാളി വ്യാപാരി മുഹമ്മദ് ഷരീഫിന്റെ (62) മൃതദേഹം ബെന്തോങ്ക് മഖ്ബറയിൽ ഖബറടക്കി. രക്തസമ്മർദ്ദം സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
തൃശൂർ, വടക്കേകാട് സ്വദേശിയും പരേതരായ ടി എം കുഞ്ഞുമൂഹമ്മദ് - ആയിശു ദമ്പതികളുടെ മകനാണ് വാക്കയിൽ ചള്ളയിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് ഷരീഫ്.
മലേഷ്യയിലെ പ്രസിദ്ധമായ ബിസിനസ്സ് ശ്രുംഖലയായ ടി എം കെ ഗ്രൂപ്പ് സ്ഥാപനങ്ങൾ, ക്വാലാലംപൂർ ജെൻ്റിങ് ഹൈലാൻഡ്‌സിലെ മുഹിബ്ബാ കിച്ചൻ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന മുഹമ്മദ് ശരീഫ് മത, സാമൂഹ്യ, ബിസിനസ് രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വവുമായിരുന്നു. മലേഷ്യയിലെ രാഷ്ട്രീയ - പൊതു രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
1908 ൽ മുഹമ്മദ് ഷെരീഫിന്റെ പിതാമഹൻ മുഹമ്മദ് തുടക്കമിട്ടതാണ് ഇന്ന് ഏറേ പടർന്ന് പന്തലിച്ച മലേഷ്യയിലെ ടി കെ എം ബിസിനസ് ശ്രുംഖല. പിതാമഹൻ മരണപ്പെട്ടതും മലേഷ്യയിൽ വെച്ചായായിരുന്നു. അദ്ദേഹത്തിന്റെ ഖബറിനോട് ചേർന്നാണ് പേരമകൻ മുഹമ്മദ് ശരീഫിന്റെയും അന്ത്യനിദ്ര.
മത, സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് ശരീഫിന്റെ വിയോഗത്തിൽ മലേഷ്യയിലും സ്വദേശത്തുമുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ:ഫാത്തിമ. മക്കൾ: ഡോ. തമീസ, ഡോ. സൈനബുൽ ഫിദ, മുഹമ്മദ് അൽഅമീൻ (വിദ്യാർത്ഥി).മരുമക്കൾ: ഡോ. ഷാസ് പാമങ്ങാടൻ, ഡോ. മുഹമ്മദ് റമീസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us