/sathyam/media/media_files/2025/10/28/amba-2025-10-28-20-37-39.jpg)
മനാമ: വോയ്സ് ഓഫ് ആലപ്പി ബഹ്‌റൈൻ ക്രിക്കറ്റ് ടീമിന്റെ പുതുതായി തയ്യാറാക്കിയ ജേഴ്സി പ്രകാശനം മനാമയിലെ സിഞ്ച് അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടന്നു.
സംഘടനയുടെ പ്രസിഡന്റ് സിബിൻ സലിം ജേഴ്സി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സെക്രട്ടറി ധനേഷ് മുരളി, സ്പോർട്സ് വിംഗ് കൺവീനർ ഗിരീഷ്,വൈസ് പ്രസിഡന്റ് അനുപ് ശശി കുമാർ, ഹമദ് ടൗൺ ഏരിയ പ്രസിഡന്റും സെൻട്രൽ എക്സികുട്ടീവ് അംഗവുമായ ഷഫീഖ്, വനിതാ വിംഗ് കോർഡിനേറ്റർ രശ്മി അനൂപ്, ക്രിക്കറ്റ് ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രകാശന ചടങ്ങിനോടനുബന്ധിച്ച് സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/28/am2-2025-10-28-20-38-36.jpg)
ടീമിന്റെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ജേഴ്സി പ്രകാശനം നടത്തിയത്.
വോയ്സ് ഓഫ് ആലപ്പി ബഹ്‌റൈൻ സമൂഹത്തിൽ കായികമേഖലയിലൂടെ ഐക്യം, സൗഹൃദം, പരസ്പരബന്ധം എന്നിവ വളർത്തുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം എന്ന് പ്രസിഡന്റ് സിബിൻ സലിം അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us