/sathyam/media/media_files/67BAG4Am5u6adsVFRkWR.jpg)
കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫഹാഹീൽ യൂനിറ്റിന് പുതിയ ഭാരവാഹികൾ. ഫഹാഹീൽ യൂനിറ്റ് മുൻ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്തിന്റെ വസതിയിൽ സൻകീർത്ത് രാജേഷിന്റെ പ്രാർത്ഥന ഗാനത്തോടുകൂടി നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : നിതിൻ.ജി.മോഹൻ(കൺവീനർ),ശാലു ശശിധരൻ (സെക്രട്ടറി),പി.എം.രാധാകൃഷ്ണൻ (ട്രഷറർ),വിഷ്ണു വിശ്വനാഥൻ (ജോ.കൺവീനർ),മോഹനൻ വാഴക്കുളം (ജോ.സെക്രട്ടറി),ദിനേഷ് ചന്ദു.വി(ജോ.ട്രഷറർ),
ഷിബു.പി.പ്ലാവിടത്തിൽ, അഖിൽ.ടി.കെ, ഷിബിൻ.കെ.മോഹൻ, സനിൽ.ഇ.കെ,ഗിരീഷ് ഗോപൻ, മനോഷ് കുമാർ.പി,ബിജു.വി.ബി.ആചാരി
(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)
കേന്ദ്ര ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ, കേന്ദ്ര ഉപദേശക സമിതി അംഗം കെ.വിജയൻ, കേന്ദ്ര ജോ.ട്രഷറർ ചന്ദ്രു പറക്കോട്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹരി ശ്രീനിലയം,വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി സെക്രട്ടറി അജിത.എം.ആർ,വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ജന.ടി.പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഫഹാഹീൽ യൂനിറ്റ് മുൻ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ഫഹാഹീൽ യൂനിറ്റ് പുതിയ കൺവീനർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.