/sathyam/media/media_files/2026/01/04/b2d2c36b-7885-45a7-b128-4965159eb63a-2026-01-04-19-10-19.jpg)
ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപറമ്പിൽ ഉത്ഘാടനം ചെയ്തു. മിഡിലീസ്റ്റ് റീജിയൻ പ്രസിഡന്റ് വിനേഷ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രാജീവ് കുമാർ സ്വാഗതവും ചെയർമാൻ സന്തോഷ് കേട്ടത്ത്, മിഡിലീസ്റ്റ് കോർഡിനേറ്റർ റ്റി. വി. തോമസ്, ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസ കോയ, ഗ്ലോബൽ വി.പി. ചാൾസ് പോൾ, വി.സി. ഷാഹുൽ ഹമീദ്, അഡ്വൈസറി ബോർഡ് അംഗം വർഗീസ് പനക്കൽ, വിമൻസ് കൌൺസിൽ പ്രസിഡന്റ് എസ്ഥർ ഐസക്, മീഡിയ ഫോറം സെക്രട്ടറി വി.എസ്. ബിജുകുമാർ, പ്രോഗ്രാം കോർഡിനേറ്റർ ലാൽ ഭാസ്കർ, വിവിധ പ്രൊവിൻസ് പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.
ക്രിസ്തുമസ് ട്രീ മത്സരം, കേക്ക് മേക്കിങ് മത്സരം എന്നിവ കൂടാതെ, അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ എന്നിവ പരിപാടികളുടെ മറ്റുകൂട്ടിയതായി മുഖ്യ സംഘടകരായ മിഡിലീസ്റ്റ് വനിതാ വേദി അറിയിച്ചു. മുന്നൂറ്റി അമ്പതോളം അംഗങ്ങളുടെ സജീവ പങ്കാളിത്തം മിഡിലീസ്റ്റ് പ്രൊവിൻസുകളുടെ ഐക്യം കൂട്ടിയുറപ്പിക്കുന്നതാണെന്ന് വി. പി. അഡ്മിൻ ജോസഫ് തോമസ് പറയുകയുണ്ടായി. അജ്‌മാൻ ഫാം ഹൌസിൽ സംഘടിപ്പിച്ച ഒരു ദിവസം നീണ്ടുനിന്ന പരിപാടി വിജയകരമായി സമാപിച്ചുയെന്ന് നന്ദി അവതരണത്തിൽ ട്രഷറർ ജൂഢിൻ ഫെർണാണ്ടസ് അറിയിക്കുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us