ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ബിസിനസ്‌ സെമിനാർ സംഘടിപ്പിച്ചു

വിവിധ വ്യവസായ മേഖലയിലെ സംരംഭകർ സെമിനാറിൽ പങ്കെടുത്തുവെന്ന് ഷാർജ പ്രൊവിൻസ് പ്രസിഡന്റ് അജിത് കുമാർ അറിയിച്ചു.

New Update
wmc sharja one.jpg

വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ‘ലീഡ്‌സ് ‘ബിസിനസ്‌ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. യു. എ. യി ലെ പ്രമുഖ സമ്പത്തിക വിദഗ്ദ്ധൻ സി. എ. സന്തോഷ്‌ കുമാർ കോർപറേറ്റ് ടാക്സ്, രെജിസ്ട്രേഷൻ, റിട്ടേൺ എന്നിവയെ കുറിച്ചും,  തുടർന്ന് മൊഹമ്മദ്‌ ബഷീർ ലോജിസ്റ്റിക്സ് സിസ്റ്റത്തെ കുറിച്ചും വിശദമായ അവലോകനം നടത്തുകയുണ്ടായി. വിവിധ വ്യവസായ മേഖലയിലെ സംരംഭകർ സെമിനാറിൽ പങ്കെടുത്തുവെന്ന് ഷാർജ പ്രൊവിൻസ് പ്രസിഡന്റ് അജിത് കുമാർ അറിയിച്ചു.

Advertisment

wmc sharja two.jpg

ഗ്ലോബൽ ഭാരവാഹികളായ വി. പി. ഷാഹുൽ ഹമീദ്, വി. സി.വർഗീസ് പനക്കൽ, മീഡിയ ഫോറം സെക്രട്ടറി വി. എസ്‌. ബിജുകുമാർ, മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ ആശംസകൾ പറഞ്ഞു. ജാനറ്റ് വർഗീസ്, നസീല ഹുസൈൻ,  മിലാന അജിത്,  രശ്മി വിനീഷ് എന്നിവർ പങ്കെടുത്തു.  ജനറൽ സെക്രട്ടറി അനിൽ കുമാർ ട്രഷറർ വിശാഖ് മോഹൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

sharjah
Advertisment