യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് സമ്മിറ്റ്ന് ഉജ്ജ്വല സമാപനം

New Update
236c4aee-1e2f-4203-a661-71415816ef8e

അബുദാബി: പുതുമകളേറെ നിറഞ്ഞ പുതിയ കാലത്ത് ചോദിച്ചും പറഞ്ഞും തിരുത്തിയും പുതിയ വഴികൾ അന്വേഷിച്ചു കണ്ടെത്തിയും ശാസ്ത്ര കുത്തുക്കികളായ നൂറിലധികം വിദ്യാർത്ഥികൾ ഒരേ വേദിയിൽ ഒത്തു കൂടിയ അപൂർവ്വ സംഗമത്തിന് കഴിഞ്ഞ ദിവസം അബുദാബി സാക്ഷിയായി.

Advertisment

ജൂനിയർ ഐയൻസ്റ്റീൻ ഇന്ത്യ എന്നറിയപ്പെടുന്ന ഉത്ര പ്രദേശുകാരനായ പതിനഞ്ചു വയസ്സുകാരൻ സാരിം ഖാനും അമേരിക്കയിലെ ജോർജ് മാസൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാൻഡ് നേടി മലയാളികളുടെ അഭിമാനമായ മാറിയ ഹബേൽഅൻവറും അതിഥികളായെത്തിയിരുന്നു.

വേറിട്ട അവതരണത്തിലൂടെ പ്രവാസത്തിലെ ശാസ്ത്ര കുതികികളായ വിദ്യാർത്ഥികൾക്ക് മാർഗ നിർദേശം നൽകി ശാസ്ത്ര ലോകത്തെ അനന്ത സാധ്യതകളുടെ വാദായനങ്ങൾ തുറന്നിടുകയായിരുന്നു അവർ. 

3c3b52ac-c11b-4c2c-9881-ce4aa29035d1


ഗ്രാവിറ്റി, ബ്ലാക് ഹോൾ, വൈറ്റ് ഹോൾ എന്നിവയെ കുറിച്ചുള്ള ഗഹനമായ ആശയ വിനിമയങ്ങളും ഐൻസ്റ്റൈൻറെ റിലേറ്റിവിറ്റി സിദ്ധാന്തം, സ്‌പേസ് ടൈം എന്ന ആശയം സ്‌പേസ് ട്രാവലിൽ സമയ വ്യത്യാസം എന്നിവയും മറ്റു ചർച്ചാ വിഷയങ്ങളാലും സമ്പന്നമായിരുന്നു കോസ്മിക സമ്മിറ്റ് വേദി.


  നേരത്തെ രജിസ്റ്റർ ചെയ്ത  നൂറിലധികം എൻട്രികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സമ്മിറ്റിൽ പങ്കെടുത്തത് അത്ഭുത ബാല്യങ്ങളായ ഈ രണ്ട് പ്രതിഭകളെ അണി നിരത്തി 
പ്രവാസ ലോകത്തെ ആദ്യത്തെ ശാസ്ത്ര സമ്മിറ്റാണ് കഴിഞ്ഞ ദിവസം അബുദാബി യിൽ നടന്നത് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലായി അമ്പത്തിലധികം സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമടങ്ങുന്ന വിദ്യാഭ്യാസ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന യെസ് ഇന്ത്യ ഫൗണ്ടഷനു കീഴിലാണ് സമ്മിറ്റ് സംഘടിപ്പിച്ചത്  അൽ വഹ്ദ മാളിലെ ഗ്രാൻഡ് അറീന ഓഡിറ്റോറിയത്തിൽ ആയിരുന്നു ഈ അപൂർവ്വ സംഗമം  

യെസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഷൗകത്ത് നഈമി അൽ ബുഖാരി കാശ്മീർ, അബ്ദുൽ ഗഫൂർ സഖാഫി, സൈഫുദ്ധീൻ, ഫസ്‌ലു റഹ്മാൻ, ജാബിർ ലത്തീഫ്, അബൂബക്കർ അസ്ഹരി, റഹീം ഹാജി പാനൂർ, അബ്ദുറഹ്മാൻ ഹാജി, സംബന്ധിച്ചു, മൊയ്തുട്ടി നൊച്ചിയാട് സ്വാഗതവും യാസിർ വേങ്ങര നന്ദിയും പറഞ്ഞു

Advertisment