/sathyam/media/media_files/2025/09/22/saudi-death-2025-09-22-18-26-39.jpg)
ജുബൈൽ : കിഴക്കൻ സൗദിയിലെ ജുബൈൽ നഗരത്തിൽ മലയാളിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം, ചിന്നക്കട സ്വദേശിയും പരേതനായ ജോസഫ് മോനി ഡാനിയേൽ - റെജിനി ദമ്പതികളുടെ മകനുമായ ഡാനിയേൽ ജോസഫ് ഈശോ (37) ആണ് ആശുപത്രിയിൽ ചികിത്സയിലായിരിക്കേ മരിച്ചത്.
അവിവാഹിതനാണ്. നെഞ്ച് വേദനയെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു,
2016 ൽ സൗദി അറേബ്യയിൽ എത്തിയ ഡാനിയൽ ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസിൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിലാണ് ജോലി ചെയ്തു വന്നിരുന്നത്. രണ്ട് വർഷം ദുബായിലും ജോലി ചെയ്‌തിട്ടുണ്ട്.
മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുകും. ഇതിനുള്ള പ്രവർത്തനങ്ങൾ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴ, ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.