തിരുവനന്തപുരം: "പ്രവാസികളെ കൊലക്കു കൊടുക്കരുത്; നമ്മൾ തന്നെയാണ് അവർ" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭകാല കാമ്പയിൻ്റെ ഭാഗമായി പതിനായിരം കേന്ദ്രങ്ങളിൽ നടക്കുന്ന അവകാശ പത്രികാ പ്രകാശനത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പ്രവാസി നിയമ വിദഗ്ധനും ആക്റ്റിവിസ്റ്റുമായ അഡ്വ. ആർ. മുരളീധരന് നൽകി കൊണ്ട് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി നിർവഹിച്ചു. എംബസികളിൽ കെട്ടി കിടക്കുന്ന ഐ.സി.ഡബ്ലു ഫണ്ട് പാവപ്പെട്ട പ്രവാസികളുടെ ടിക്കറ്റിനും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ചിലവഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/post_attachments/V45aXR0ZjjHTFIYkkCIU.jpg)
കോടതി അനുകൂലമായി വിധിച്ചിട്ടും എംബസി പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭ കാലത്തിൻ്റെ ഭാഗമായി ജൂൺ 26 - ന് വെൽഫെയർ പാർട്ടിയും പ്രവാസി സംഘടനകളും സംയുക്തമായി നേതൃത്വം നൽകുന്ന അഖില കേരള പ്രവാസി പ്രതിഷേധ സഭ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ നടക്കും. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 15 രാജ്യങ്ങളിലെ പ്രവാസി മലയാളികൾ ഈ വെർച്ച്വൽ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ഒരു ലക്ഷം പ്രവാസി കുടുംബങ്ങൾ ഒപ്പു വെക്കുന്ന നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയക്കും. പ്രക്ഷോഭ കാലത്തിൻ്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്കും വിവിധ ജില്ലകളിലെ കേന്ദ്ര- സംസ്ഥാന ഓഫീസുകളിലേക്കും നോർക്ക ആസ്ഥാനങ്ങളിലേക്കും പ്രവാസി കുടുംബങ്ങൾ കൂടി പങ്കെടുക്കുന്ന ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും റസാഖ് പലേരി പറഞ്ഞു.