ട്യൂബില്‍ ഗര്‍ഭധാരണം ഉണ്ടായാല്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ ഇവയാണ്…..

ഹെല്‍ത്ത് ഡസ്ക്
Sunday, September 8, 2019

വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന നിരവധി ദന്പതിമാര്‍ ഉണ്ട്.  ഗര്‍ഭധാരണം ട്യൂബില്‍ ഉണ്ടായാല്‍ നിരവധി അപകടങ്ങളാണ് ഗര്‍ഭിണിയെ കാത്തിരിക്കുന്നത്.

 

പുരുഷബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് തക്കസമയത്ത് അത് സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിക്ഷിപ്തമാകണം എങ്കില്‍ മാത്രമേ ഗര്‍ഭധാരണം സാധ്യമാകുകയുള്ളു.

സ്ത്രീയുടെ ആർത്തവചക്രം സാധാരണയായി ഇരുപത്തിയെട്ടു ദിവസമാണ്. ആർത്തവ ആരംഭം മുതൽ പതിനാലാം ദിവസമായിരിക്കും അണ്ഡം വിക്ഷേപിക്കപ്പെടുന്നത്.

അതുവരെ ഗർഭപാത്രത്തിലെ രക്ത ക്കുഴലുകൾ വികസിച്ച് അടുത്ത ഗർഭധാരണത്തിന് മുഖ്യമായും ഈസ്ട്രജൻ ഹോർമോണിന്‍റെ സഹായത്തോടെ ഭ്രൂണവളർച്ചയ്ക്ക് തയാറെടുത്തു നിൽക്കുകയായിരിക്കും.

സ്ത്രീശരീരത്തിൽ വിക്ഷേപിച്ച അണ്ഡം ഒന്നോ രണ്ടോ ദിവസം മാത്രമേ ജീവിക്കുന്നുള്ളൂ. പുരുഷബീജവും രണ്ടു മൂന്നു ദിവസത്തിൽ കൂടുതൽ സ്ത്രീശരീരത്തിൽ ജീവിച്ചിരിക്കുന്നില്ല. ലൈംഗികബന്ധത്തിൽ സ്ത്രീയുടെ യോനിയിൽ നിക്ഷിപ്തമായ ബീജം സ്വന്തം ചലനശേഷികൊണ്ടാണ് ഗർഭപാത്രഗളം വഴി ഗർഭപാത്രത്തിലെത്തുന്നത്.

പിന്നെ ഗർഭപാത്രത്തിൽ നിന്ന് ട്യൂബ് വഴി ബീജം അണ്ഡാശയത്തിലെത്തണം. അണ്ഡവുമായി സംയോജിച്ച് തിരികെ ഗർഭ പാത്രത്തിലെത്തണം.ഈ പാതയിലെവിടെയെങ്കിലും തടസ്സം സംഭവിച്ചാൽ മിക്കവാറും ഗർഭം അലസിപ്പോകും.

അല്ലെങ്കിൽ സ്ഥാനം തെറ്റി ട്യൂബിലോ അണ്ഡാശയത്തിലോ പെരിട്ടോണിയം ഭാഗം ട്യൂബിനു പുറത്തോ ഗർഭം ധരിക്കാം. സ്ഥാനം തെറ്റി ഗർഭം ധരിച്ചാൽ കുട്ടിക്കു വളരുവാൻ വേണ്ടത്ര സ്ഥലം കിട്ടുകയില്ല. അവിടം പൊട്ടി ഗുരുതരാവസ്ഥ സംഭവിക്കാവുന്നതാണ്. ഗർഭവും അലസിപ്പോകും. അടിയന്തരമായി ശസ്ത്രക്രിയയും വേണ്ടി വന്നേക്കും. പിന്നീട് ആ വശത്തു നിന്ന് ഗർഭം ധരിക്കുവാനും സാധിച്ചെന്നു വരികയില്ല.

×