ഇത്തവണത്തെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം പോലെ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടിനായും നടന്നത്. ഇന്ന് ലീഗിലെ അവസാന മത്സരം തുടങ്ങുന്നത് വരെ സലാ ആയിരുന്നു ഗോള്‍ഡന്‍ ബൂട്ടിന് മുന്നില്‍. എന്നാല്‍ ഇന്ന് പ്രീമിയര്‍ ലീഗ് അവസാനിച്ചപ്പോള്‍ സലായ്ക്ക് ഒപ്പം രണ്ട് പേര്‍ കൂടെ എത്തി. 22 ഗോളുകള്‍ ഉള്ള സലാ ഇന്ന് ഗോള്‍ നേടിയിരുന്നില്ല.
എന്നാല്‍ സലയുടെ സഹതാരം മാനെ വോള്‍വ്സിനെതിരെ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ട് 22 ഗോളുകളിലേക്ക് എത്തി. ബേര്‍ണില്‍ക്ക് എതിരെ ഇറങ്ങിയ ആഴ്സണല്‍ താരന്‍ ഒബാമയങ്ങും ഇന്ന് ഇരട്ട ഗോളുകള്‍ നേടി. അതോടെ ഒബാമയങ്ങിനും 22 ഗോളുകള്‍ ആയി. ഇതോടെ മൂന്നു പേരും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഗോള്‍ഡന്‍ ബൂട്ട് നേടിയ മൂന്ന് താരങ്ങളും ആഫ്രിക്കന്‍ താരങ്ങളാണ് എന്ന പ്രത്യേകത കൂടെ ഉണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ അഗ്വേറോ ഇന്ന് നേടിയ ഗോളോടെ 21 ഗോളുകളുമായി ലീഗ് സീസണ്‍ അവസാനിപ്പിച്ചു. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡായ 32 ഗോളുകള്‍ നേടി സലാ ആയിരുന്നു ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നത്.
സലാ - 22 ഗോളുകള്‍
മാനെ - 22 ഗോളുകള്‍
ഒബാമയങ്ങ് - 22 ഗോളുകള്‍
അഗ്വേറോ - 21 ഗോളുകള്‍