/sathyam/media/post_attachments/sEZMJNRIMHH9ShbugoFG.jpg)
പാലക്കാട്: രണ്ടു ദിവസത്തെ മിനിലോക്ക് ഡൗണിനു ശേഷം ഇന്ന് ഒരു ഇടവേള നൽകി നാളെ മുതൽ ആരംഭിക്കുന്ന സoമ്പൂർണ്ണ ലോക്ക് ഡൗണിന് ജനങ്ങൾ മാനസികമായി ഒരുങ്ങിക്കഴിഞ്ഞു.
കടകമ്പോളങ്ങളിൽ 99 ശതമാനം കടകളും അടഞ്ഞുകിടന്നു. പലതും പാതി തുറന്നാണ് കിടക്കുന്നത്. നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആവുന്ന സ്ഥിതിക്ക് നഗരത്തിൽ നല്ല തിരക്ക് അനുഭവപ്പെടേണ്ടതാണെങ്കിലും അതുണ്ടായില്ല.
/sathyam/media/post_attachments/U81FfZqyk1JSdMipZ26G.jpg)
നഗരസഭയിലെ 52 വാർഡുകളിൽ ഭൂരിപക്ഷവും കണ്ടെയ്മെൻറ് സോണായതിനാൽ ആ പ്രദേശത്തെ കടകൾ മുന്നേ തന്നെ അടച്ചിരുന്നു. മത്സൃ മാർക്കറ്റിൽ രാവിലെ കുറച്ചു തിരക്കുണ്ടായെങ്കിലും ഉച്ചയോടെ അവസാനിച്ചു.
ഉണക്കമീൻ വിൽപന കടകളിൽ ഉച്ചക്കും തിരക്കുണ്ടായിരുന്നു. നഗരത്തിലെ പ്രധാന ജങ്ങ്ഷനുകളായ ശകുന്തള ജങ്ങ്ഷൻ, മിഷ്യൻ സ്കൂൾ ജങ്ങ്ഷൻ, സിവിൽ സ്റ്റേഷൻ, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവടങ്ങളിലെല്ലാം ശൂന്യമായി കിടക്കുകയാണ്.
/sathyam/media/post_attachments/XPaERD0OvFMCUKUR8PCx.jpg)
വ്യാപനത്തിൻ്റെ വേഗതയും മരണസംഖ്യയും കൂടിയതു മനസ്സിലാക്കി 90 ശതമാനം ജനങ്ങളും സ്വയം നിയന്ത്രിക്കുന്നതിനു തെളിവാണ് നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള ഈ തിരക്കൊഴിയൽ.