രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്, വോട്ടെണ്ണൽ 21ന്

author-image
Charlie
Updated On
New Update

publive-image

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18ന് നടക്കും. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റംഗങ്ങൾക്ക് പുറമേ, നിയമസഭാംഗങ്ങൾ കൂടി ചേർന്നതാണ് ഇലക്ടോറൽ കോളേജ്. എംപിമാരും എംഎൽഎമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. 50 പേരാണ് പുതിയ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യേണ്ടെത്. പിന്താങ്ങാനും 50 പേർ വേണം.

Advertisment

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. വോട്ടെടുപ്പിനുള്ള ബാലറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കും. ദില്ലിയിലാണ് വോട്ടെണ്ണൽ. അതുകൊണ്ട് വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ എണ്ണുന്നതിനായി പ്രത്യേക വിമാനത്തിൽ തന്നെ ദില്ലിയിലും എത്തിക്കും. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും.

തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം ഈ മാസം 15ന് പുറത്തിറക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ അറിയിച്ചു. നാമനിർ‍ദേശം നൽകാനുള്ള അവസാന തീയതി ഈ മാസം 29 ആണ്. നാമനിർ‍ദേശം നൽകാനുള്ള അവസാന തീയതി ഈ മാസം 29ന് ആണ്. ജൂൺ 30നാണ് സൂക്ഷ്മ പരിശോധന.  നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 2 ആണ്. രാജ്യസഭ സെക്രട്ടറി ജനറലാണ് വരണാധികാരി.

Advertisment