Advertisment

പ്രതിരോധമാണ് ചികിത്സയേക്കാൾ ഉത്തമം":കൊറോണ ബാധിച്ച സൗദി പ്രമുഖ.

New Update

ജിദ്ദ: വാണിജ്യ, വിദ്യാഭ്യാസ, മീഡിയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൗദി വനിതയാണ് തഗ്രീദ് ഇബ്രാഹിം അൽത്വാസാൻ. ഇന്നവർ കൊറോണ ബാധിച്ചതിനെ തുടർന്ന് ഐസൊലേ ഷനിലാണ്. അവർ മാത്രമല്ല, അവരുടെ മക്കളും കൊറോണയുടെ ഇരകളാണ്.

Advertisment

publive-image

കുടുംബാംഗങ്ങളുമായി ഇടകലർന്നതിലൂടെയാണ് തഗ്രിദിനും മക്കൾക്കും കൊറോണ പകർന്ന് കിട്ടിയത്. മൂന്ന് ആഴ്ചകൾക്ക് മുമ്പായിരുന്നു അതെന്നും രോഗം ബാധിച്ചിരുന്ന കുടുംബാംഗങ്ങൾ അക്കാര്യം വെളിപ്പെടുത്താതെ തങ്ങളെ സന്ദർശിക്കാൻ വരികയായിരുന്നുവെന്നും അവർ ട്വിറ്ററിൽ രേഖപ്പെടുത്തി. നിലവിൽ താൻ മക്കളുടെ കൂടെ നിബന്ധിത ഐസൊലേഷനിലും ചികിത്സയിലു മാണെന്നും തഗ്രിദ് വ്യക്തമാക്കി.

കൊറോണാ വൈറസ് തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന എല്ലാ മുൻകരുതൽ നടപടികളും പാലിക്കുകയും വീട്ടിൽ തന്നെ കഴിയുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ചികിത്സയേക്കാൾ ഉത്തമം രോഗം വരാതെ നോക്കലാണെന്നും ശ്രദ്ധേയയായ സൗദി വനിതാ ബിസിനെസ്സ്, വിദ്യാഭ്യാസ, സാംസ്കാരിക വ്യക്തിത്വമായ തഗ്രീദ് ചൂണ്ടിക്കാട്ടി.

Advertisment