ചിക്കന്‍പോക്‌സ് ആണെന്ന് പറഞ്ഞ് പര്‍ദ്ദ ധരിച്ച് കറക്കം; പൂജാരി പിടിയില്‍

New Update

publive-image

Advertisment

വയനാട് ; ചിക്കന്‍പോക്‌സ് ആണെന്ന് പറഞ്ഞ് പര്‍ദ്ദയും ധരിച്ച് നടന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. തനിക്ക് ചിക്കന്‍ പോക്‌സ് വന്നതിനാലാണ് പര്‍ദ്ദ ധരിച്ചെത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

പിടികൂടിയ ജിഷ്ണുവിനെ പിന്നീട് വിട്ടയച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു യുവാവ് പര്‍ദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്. മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തില്‍ രണ്ട് മാസമായി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു ജിഷ്ണു. കൊയിലാണ്ടി പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Advertisment