കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; കാപ തടവുകാരന് സാരമായ പരുക്ക്

New Update

publive-image

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയില്‍ ദിനാഘോഷത്തിനിടെ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ കാപ തടവുകാരനായ വിവേകിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു. രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുണ്ടകളുടെ രണ്ട് സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിലാണ് വിവേകിന് പരുക്കേറ്റത്. വിവേകിനൊപ്പവും ചില തടവുകാരുണ്ടായിരുന്നു.

Advertisment

പരുക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കാപ തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഇവര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഇപ്പോള്‍ സ്ഥിരം സംഭവമാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. കാപ തടവുകാരെ സെല്ലിന് പുറത്തിറക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment