New Update
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ രണ്ട് ബസുകൾ മത്സര ഓട്ടം നടത്തുകയായിരുന്നു.
Advertisment
ഇരിട്ടി - പായം റോഡിൽ ജബ്ബാർ കടവ് പാലത്തിന് സമീപം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ്സിലുണ്ടായിരുന്നവരും ദൃസാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികൾക്കാണ് അപകചത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബസുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.